ADVERTISEMENT

കോഴിക്കോട് ∙ സിൽവർലൈൻ കല്ലിടലിൽനിന്നു സർക്കാർ പിന്മാറിയാലും സമരത്തിൽനിന്നു പിന്മാറില്ലെന്ന് സിൽവർലൈൻ വിരുദ്ധ ജനകീയ സമര സമിതി. കല്ലിടലിനു പകരം ജിപിഎസ് സർവേ നടത്താൻ എത്തിയാലും എതിർക്കും. സിൽവർലൈനുമായി ബന്ധപ്പെട്ട ഏതു പ്രവർത്തനങ്ങളെയും മുൻപുള്ള അതേ രീതിയിൽ എതിർക്കുമെന്ന് കാട്ടിലപ്പീടിക സമരസമിതി ചെയർമാൻ ടി.ടി.ഇസ്മായിൽ വ്യക്തമാക്കി. ജില്ലയിൽ സിൽവർലൈൻ കല്ലിടലുമായി ബന്ധപ്പെട്ടു 2 കേസുകളാണ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. 

നല്ലളത്ത് സർവേക്ക് എത്തിയ ഉദ്യോഗസ്ഥരുടെ 10 ലക്ഷം രൂപ വിലയുള്ള സർവേ ഉപകരണം നശിപ്പിച്ചെന്ന പേരിൽ ഭൂഉടമയുടെ പേരിൽ കേസെടുത്തിരുന്നു. ഇതുവരെ കുറ്റപത്രം നൽകിയിട്ടില്ല.മുഖ്യമന്ത്രി പിണറായി വിജയൻ പൗരപ്രമുഖരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെ ഹോട്ടലിലേക്കു തള്ളിക്കയറിയ സംഭവത്തിലും കേസെടുത്തിട്ടുണ്ട്. കണ്ടാലറിയാവുന്ന 100 പേർക്കെതിരെയാണു കേസ്. ഈ കേസിൽ കുറ്റപത്രം നൽകി. കല്ലിടൽ തടസ്സപ്പെടുത്തിയ ചിലരെ കരുതൽ തടങ്കലിൽ എടുത്തിരുന്നെങ്കിലും കേസ് എടുത്തിരുന്നില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com