ADVERTISEMENT

മുക്കം∙ പൈപ്പിനുള്ളിൽ കഴുത്ത് കുരുങ്ങിയ പൂച്ചക്കുഞ്ഞിന്റെ ജീവൻ രക്ഷിച്ചു മുക്കം അഗ്നിരക്ഷാ സേന. നാലുമാസം പ്രായമായ പൂച്ചക്കുഞ്ഞ് കളിച്ചു കൊണ്ടിരിക്കെ അബദ്ധത്തിൽ പൈപ്പിനുള്ളിൽ കുടുങ്ങുകയായിരുന്നു.തല തിരിക്കാനോ പാലുകുടിക്കാൻ പോലും  പറ്റാത്ത പൂച്ചയുടെ അവസ്ഥ എന്റെ  മുക്കം ഗ്രൂപ്പംഗമായ  വർണം ഷർഷാദ് ഫോട്ടോ സഹിതം വാട്സാപ് ഗ്രൂപ്പിലിട്ടിരുന്നു. 

എന്റെ മുക്കം സന്നദ്ധ സേന ചീഫ് കോഓർഡിനേറ്റർ ശംസീർ മെട്രോയുടെ നേതൃത്വത്തിൽ ഉടൻ ഫയർസ്റ്റേഷനിലെത്തിച്ച പൂച്ചക്കുഞ്ഞിനെ എഎസ്ടിഒ വിജയൻ നടുത്തൊടികയിലിന്റെ നിർദേശപ്രകാരം ജയേഷ്, നിപിൻദാസ്, സിബി, ഫായിസ് അഗസ്റ്റ്യൻ എന്നീ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കട്ടറുപയോഗിച്ചാണ്  രക്ഷിച്ചത്. കൊടിയത്തൂരിലെ വീട്ടിലെ പൈപ്പിനുള്ളിലായിരുന്നു പൂച്ച അകപ്പെട്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com