മഴ പെയ്യാൻ തുടങ്ങിയതോടെ ദേശീയപാതയിൽ തുടരെ അപകടങ്ങൾ

ദേശീയപാതയിൽ കെടി ബസാറിലെ അപകടത്തെ തുടർന്ന് നിശ്ശേഷം തകർന്ന കാർ ലോറിയിൽ നിന്നു വേർപെടുത്താനുള്ള ശ്രമം.
ദേശീയപാതയിൽ കെടി ബസാറിലെ അപകടത്തെ തുടർന്ന് നിശ്ശേഷം തകർന്ന കാർ ലോറിയിൽ നിന്നു വേർപെടുത്താനുള്ള ശ്രമം.
SHARE

വടകര ∙ മഴ പെയ്യാൻ തുടങ്ങിയതോടെ ദേശീയപാതയിൽ അപകടങ്ങൾ പതിവായി. ഇന്നലെ മാത്രം മടപ്പള്ളി–നാദാപുരം റോഡ് മേഖലയിൽ 3 അപകടങ്ങളാണ് ഉണ്ടായത്. ഇതിൽ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേർക്ക് ജീവഹാനി സംഭവിച്ചു. മറ്റ് അപകടങ്ങളിൽ ഒട്ടേറെ പേർക്ക് പരുക്കേറ്റു. 

കെടി ബസാറിൽ കാറും ബസും തമ്മിൽ കൂട്ടിയിടിക്കുന്നതിന് മുൻപ് ബസ് ഓട്ടോയിൽ ഇടിച്ച് അപകടം ഉണ്ടായി. ഇടിയുടെ ആഘാതത്തിൽ ഓട്ടോ താഴ്ചയിലേക്ക് പതിച്ചു. പരുക്കേറ്റവർ ആശുപത്രിയിൽ ചികിത്സ തേടി. കഴിഞ്ഞ രാത്രി ബൈക്കുകൾ തമ്മിൽ കൂട്ടിയിടിക്കുകയുണ്ടായി. അതിൽ രണ്ടുപേർക്ക് പരുക്കേറ്റു.

നടുക്കമായി രണ്ടു പേരുടെ മരണം

വടകര ∙ ദേശീയപാതയിൽ കെടി ബസാറിൽ ലോറിയും കാറും കൂട്ടിയിടിച്ച് അമ്മയും മകനും മരിച്ച അപകടത്തിന്റെ നടുക്കം മാറാതെ നാട്ടുകാർ. ഉച്ചയ്ക്ക് 12.15ന് ആണ് അപകടമുണ്ടായത്. കാറിന് ഉള്ളിൽ കുടുങ്ങിപ്പോയ മകനെ അഗ്നിരക്ഷാസേന എത്തി വെട്ടിപ്പൊളിച്ച് എടുക്കുമ്പോഴേക്കും അര മണിക്കൂർ കഴിഞ്ഞിരുന്നു. ഉടൻ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

എതിർ ദിശയിൽ നിന്നു വന്ന മഹാരാഷ്ട്ര റജിസ്ട്രേഷനിലുള്ള ലോറിയുമായാണ് കാർ കൂട്ടിയിടിച്ചത്. പഴയ സാഗർ കോളജിന് മുന്നിലാണ് അപകടം. നാട്ടുകാർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. ഹൈവേ പൊലീസും ചോമ്പാല–വടകര പൊലീസും  സ്ഥലത്തെത്തി. ഏറെ സാഹസപ്പെട്ടാണ് കാറിൽ കുടുങ്ങിയ രാഗേഷിനെ പുറത്തെടുക്കാൻ കഴിഞ്ഞത്. മുൻവശം നിശ്ശേഷം തകർന്ന കാർ പിന്നീട് മുട്ടുങ്ങൽ കെഎസ്ഇബി ഓഫിസ് പരിസരത്തേക്കും ലോറി പഴയ ദേശീയപാതയിലേക്കും മാറ്റി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കമൽ സാറും, ഫഹദും പിന്നെ വിക്രമും | Vijay Sethupathi Interview

MORE VIDEOS
FROM ONMANORAMA