ADVERTISEMENT

മുക്കം∙രാജ്യാന്തര ജൈവവൈവിധ്യ ദിനത്തിൽ കാരശ്ശേരി പഞ്ചായത്തിലെ മാമ്പഴ കർഷകന്റെ വിഡിയോ പങ്കുവച്ച് രാഹുൽ ഗാന്ധി എംപി. മാമ്പഴം ഉൾപ്പെടെയുള്ള പഴവർഗങ്ങൾ കൃഷി ചെയ്യുന്ന കറുത്തപറമ്പിലെ പൊയിലിൽ അബ്ദു തന്റെ മാമ്പഴത്തോട്ടത്തെ ആസ്പദമാക്കി ചിത്രീകരിച്ച വിഡിയോ ആണു രാഹുൽ ഗാന്ധി പങ്കുവച്ചത്.

ഫലവൃക്ഷങ്ങളടക്കം സസ്യവൈവിധ്യങ്ങളെ സംരക്ഷിക്കേണ്ടത് ജീവജാലങ്ങളുടെ നിലനിൽപിന് ആവശ്യമാണെന്ന സന്ദേശമാണ് അബ്ദു വിഡിയോയിലൂടെ നൽകിയത്. അൽഫോൻസ, ചേലൻ, രത്നഗിരി, മൂവാണ്ടൻ,ഗ്രാമ്പൂ തുടങ്ങി നൂറിലേറെ മാവിനങ്ങളാണ് അബ്ദുവിന്റെ തോട്ടത്തിലുള്ളത്. ഒറ്റ മാവിൽ തന്നെ 15 ഇനം മാങ്ങകൾ ഗ്രാഫ്റ്റിങ്ങിലൂടെ കായ്പ്പിച്ചിട്ടുണ്ട് അബ്ദു. മാവുകൾക്ക് പുറമേ 350 മറ്റ് പഴവർഗങ്ങളും അബ്ദുവിന്റെ തോട്ടത്തിലുണ്ട്..

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com