ADVERTISEMENT

നാദാപുരം∙ വളയം പൊലീസ് സ്റ്റേഷനു വേണ്ടി കേരള പൊലീസ് ഹൗസിങ് സൊസൈറ്റി ചെക്കോറ്റ റോഡിൽ നിർമിച്ച കെട്ടിടം 20 വർഷം തികയും മുൻപ് അപകടാവസ്ഥയിൽ. 2003ലാണ് സ്റ്റേഷൻ കെട്ടിടം നിർമാണം തുടങ്ങിയത്.       2004 ഏപ്രിൽ 21ന് ഈ കെട്ടിടത്തിൽ സ്റ്റേഷൻ ആരംഭിച്ചു. 18 വർഷം ആയപ്പോഴേക്കും മേൽഭാഗത്തു നിന്ന് ഇഷ്ടികകൾ അടർന്നു വീഴുകയും ചോർച്ച പതിവാകുകയും ചെയ്തതോടെ ടാർപോളിൻ ഷീറ്റിട്ടു മൂടി. കെട്ടിടം ഒട്ടും സുരക്ഷിതമല്ലെന്നാണ് അധികൃതർ പറയുന്നത്. പൊളിച്ചുമാറ്റി പുനർനിർമിക്കുകയല്ലാതെ മറ്റു വഴിയില്ല. 

കെട്ടിടത്തിന്റെ മുൻഭാഗത്ത് പൊലീസ് വാഹനം നിർത്താനുള്ള പോർച്ചിനു 2 തൂണുകളെങ്കിലും വേണ്ടിയിരുന്നത് ഒരു തൂണിൽ ഒതുക്കി. തകർച്ചയിലായ കെട്ടിടത്തിൽ  മഴക്കാലത്തു സ്റ്റേഷൻ പ്രവർത്തിക്കുക അസാധ്യമായതോടെ വാടകക്കെട്ടിടം തേടി നെട്ടോട്ടത്തിലാണു പൊലീസ്. പിഡബ്ല്യുഡി നിശ്ചയിക്കുന്ന നിരക്കിനു കെട്ടിടം ലഭ്യമല്ലെന്നതിനാൽ പഴയ വീടുകളോ മറ്റോ ലഭിക്കാനുണ്ടോ എന്നാണു പൊലീസ് തിരയുന്നത്. അതല്ലെങ്കിൽ അച്ചംവീട് പൊലീസ് ബാരക്സിലേക്കെങ്കിലും സ്റ്റേഷൻ മാറ്റാനാണ് ആലോചന.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com