താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാർ കുറവ്; രോഗികൾക്ക് ദുരിതം
Mail This Article
×
നാദാപുരം∙ ഡോക്ടർമാരിൽ ഏറെ പേരും അവധിയിലും മറ്റു ജോലികളിലും ആയതു കാരണം താലൂക്ക് ആശുപത്രിയിൽ എത്തുന്ന രോഗികൾ മണിക്കൂറുകൾ കാത്തു നിൽക്കേണ്ടി വരുന്നു.രോഗികളുടെ എണ്ണമാകട്ടെ അനുദിനം വർധിക്കുന്നു. ഇന്നലെ രോഗികളുടെ വരി പ്രധാന കെട്ടിടത്തിനു പുറത്തു വരെയെത്തി.
3 ഡോക്ടർമാർ മാത്രമാണ് ഇന്നലെയുണ്ടായിരുന്നത്. മിക്ക ദിവസങ്ങളിലെയും സ്ഥിതി ഇതാണ്. നാദാപുരം പഞ്ചായത്തിൽ ഡെങ്കിപ്പനി ഉൾപ്പെടെ കണ്ടെത്തുകയും കോവിഡ് വീണ്ടും സ്ഥിരീകരിക്കുകയും ചെയ്തതിനിടയിലാണ് ചികിത്സിക്കാൻ ആളില്ലാത്ത സ്ഥിതി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.