ADVERTISEMENT

ബാലുശ്ശേരി ∙ വനപാലകർ നടത്തിയ പരിശോധനയിൽ വെടിയിറച്ചിയും കള്ളത്തോക്കും തിരകളും പിടിച്ചെടുത്തു. പടിക്കൽവയൽ ഓടക്കുണ്ടാംപൊയിൽ ബാലകൃഷ്ണന്റെ വീട്ടുപരിസരത്ത് നിന്നാണ് ഒളിപ്പിച്ച നിലയിലുണ്ടായിരുന്ന 7 കിലോ കാട്ടുപന്നി ഇറച്ചിയും നാടൻ തോക്കും കണ്ടെത്തിയത്. വീടിനുള്ളിൽനിന്ന് തിരകളും ഒരു തോക്കിന്റെ പാത്തിയും പിടികൂടി. 

ഇയാളെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. വനപാലകർ കേസ് എടുത്ത് അന്വേഷണം ഊർജിതമാക്കി. കോഴിക്കോട് ഫോറസ്റ്റ് ഫ്ലയിങ് സ്ക്വാഡിനു ലഭിച്ച വിവരത്തെ തുടർന്നായിരുന്നു പരിശോധന. കക്കയം സ്റ്റേഷനിൽ നിന്നുള്ള ഉദ്യോഗസ്ഥരും പരിശോധനയിൽ പങ്കെടുത്തു. ഫ്ളയിങ് സ്ക്വാഡ് റേഞ്ച് ഓഫിസർ പി.പ്രഭാകരൻ, ഡപ്യൂട്ടി ആർഎഫ്ഒ ഇ.ബൈജുനാഥ്, സെക്​ഷൻ ഫോറസ്റ്റ് ഓഫിസർ ടി.വി.ഷൈരാജ്, ബീറ്റ് ഓഫിസർമാരായ എ.ആസിഫ്, എം.ദേവാനന്ദ്, എം.ടി.സുധീഷ്, ഷാനി, ശിൽപ, ബിജേഷ്, ഡ്രൈവർമാരായ പ്രകാശൻ, ജിജീഷ് എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com