ADVERTISEMENT

കൊയിലാണ്ടി∙ ദേശീയ പാതയിൽ പൊയിൽക്കാവിൽ കാറും ലോറിയും കൂട്ടിയിടിച്ച് കണ്ണൂർ ചക്കരക്കൽ സ്വദേശികളായ 2 പേർ  മരിച്ചു. തലമുണ്ട വലിയവളപ്പിൽ പരേതനായ രാജന്റെ മകൻ നിജീഷ് (36), ഏച്ചൂർ പാറക്കണ്ടി വീട്ടിൽ ശശീന്ദ്രന്റെ മകൻ ശരത്ത് (32) എന്നിവരാണു മരിച്ചത്. ഇന്നലെ പുലർച്ചെ 12.30 നാണ് അപകടം. മലപ്പുറത്തേക്കു ചെങ്കല്ല് കയറ്റി പോവുകയായിരുന്ന ലോറിയും എറണാകുളത്തു നിന്നു കണ്ണൂരിലേക്കു പോവുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്.

ഇടിയുടെ ആഘാതത്തിൽ ലോറി മറിഞ്ഞു. കാറും നിയന്ത്രണം വിട്ടു. കൊയിലാണ്ടിയിൽ നിന്നു ഫയർഫോഴ്സും പൊലീ‌സും ചേർന്ന് നാട്ടുകാരുടെ സഹായത്താലാണ് അപകടത്തിൽപെട്ടവരെ ആശുപത്രിയിൽ എത്തിച്ചത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയശേഷമാണ് രണ്ടു പേരും മരിച്ചത്. 

പരുക്കേറ്റ ലോറി ഡ്രൈവർ മലപ്പുറം തടവണ്ണപ്പാറ മുണ്ടക്കൽ തറക്കണ്ടത്തിൽ അലവിഹാജിയുടെ മകൻ സിദ്ദിഖിനെ (52) കോഴിക്കോട് മെഡിക്കൽ കോളജിലും കാർ യാത്രക്കാരനായ തലമുണ്ട നൈവിക നിവാസിൽ സജിത്തിനെ(34) കണ്ണൂർ എകെജി ആശുപത്രിയിലും പ്രവേശിപ്പിച്ചു.

നിജീഷ് നിർമാണ തൊഴിലാളിയാണ്. സംസ്കാരം ഇന്നു നടക്കും. അമ്മ: അനിത. ഭാര്യ: സൗപർണിക. മകൾ: നില. സഹോദരങ്ങൾ: ജിനീഷ് (ഡ്രൈവർ), ഷിനീജ് (ഗൾഫ്). കെ.പി.രതിയാണ് ശരത്തിന്റെ അമ്മ. സഹോദരങ്ങൾ: ഷമിത്ത്, സരിൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com