ADVERTISEMENT

കോഴിക്കോട്∙ കോർപറേഷൻ ഓഫിസിലെ തട്ടിപ്പ് അന്വേഷിക്കാൻ സൈബർ വിദഗ്ധനെ നിയോഗിക്കുമെന്നും ആഭ്യന്തര അന്വേഷണം നടത്തുമെന്നും മേയർ ബീന ഫിലിപ്പും ഡപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദും വ്യക്തമാക്കി. ആഭ്യന്തര അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണെന്നും ഇപ്പോൾ വിവരങ്ങൾ പുറത്തു വിടാനാകില്ലെന്നുമാണ് വിശദീകരണം. ഉദ്യോഗസ്ഥരുടെ യൂസർനെയിമും പാസ്‍വേഡും ചോർത്തി വ്യാപകമായ തട്ടിപ്പു നടത്തിയെന്നാണു പ്രാഥമിക വിവരം.  

ഇതിനു പിന്നിൽ ബാഹ്യശക്തികൾ പ്രവർത്തിച്ചിട്ടുണ്ട്.  കുറച്ചു മാസം മുൻപ് ഇതു ശ്രദ്ധയിൽപെട്ടിരുന്നു. പാസ്‌വേഡ് നിർബന്ധമായും മാറ്റണമെന്ന് അന്ന് ഉദ്യോഗസ്ഥർക്കു താക്കീത് നൽകിയിരുന്നു. പൊളിക്കാൻ വച്ച കെട്ടിടത്തിനുവരെ നമ്പർ നൽകിയിട്ടുള്ളതായി കണ്ടെത്തി.  ഏതു കംപ്യൂട്ടറിൽ നിന്നാണു ലോഗിൻ ചെയ്തത് എന്നു കണ്ടെത്തിയാണ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരിക്കുന്നത്. അവരുടെ കംപ്യൂട്ടർ  മറ്റാരോ  ഉപയോഗിച്ചതാണ്. അത് ആരാണെന്നു കണ്ടെത്താൻ സൈബർ വിദഗ്ധനെ നിയോഗിക്കും. കോർപറേഷൻ ആഭ്യന്തര അന്വേഷണം നടത്തിയും കുറ്റക്കാരെ കണ്ടെത്തുമെന്നും ഇരുവരും വ്യക്തമാക്കി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com