ADVERTISEMENT

കൊടുവള്ളി∙ കേരള വനം വന്യജീവി വകുപ്പിന്റെ സാമൂഹിക വനവൽക്കരണ വിഭാഗം കോഴിക്കോട് ഡിവിഷൻ ഫോറസ്ട്രി ക്ലബ്ബുകൾക്കായി നടപ്പാക്കുന്ന "വിദ്യാവനം" പദ്ധതി മടവൂർ ചക്കാലക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു. മടവൂർ പഞ്ചായത്ത് പ്രസിഡന്റ് രാഘവൻ അടുക്കത്ത് ഉദ്ഘാടനം ചെയ്തു. സോഷ്യൽ ഫോറസ്ട്രി റേഞ്ച് ഫോറസ്റ്റ് ഓഫിസർ വി.വിജേഷ് കുമാർ അധ്യക്ഷത വഹിച്ചു. വനമിത്ര അവാർഡ് ജേതാവും പരിസ്ഥിതി പ്രവർത്തകനുമായ വി.മുഹമ്മദ് കോയ മുഖ്യാതിഥിയായിരുന്നു. ഫോറസ്ട്രി ക്ലബിന് വേണ്ടി  ഗ്രീൻ കൺസർവേറ്റർ ഡോ.പി.കെ.ആരിഫ്, അസിസ്റ്റന്റ് ഗ്രീൻ കൺസർവേറ്റർ ജിതുല ശ്രീനിവാസ്‌, ക്യാപ്റ്റൻ ഫുആദ് ശംസുദ്ദീൻ, വൈസ് ക്യാപ്റ്റൻ ഇൻഷ ഫാത്തിമ എന്നിവർ ബാഡ്ജ് ഏറ്റുവാങ്ങി. 

മടവൂർ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ഫെബിന അബ്ദുൽ അസീസ്, വാർഡ് മെംബർ സോഷ്മ സുർജിത്, സ്കൂൾ മാനേജർ പി.കെ.സുലൈമാൻ, പ്രധാനാധ്യാപകൻ വി.മുഹമ്മദ് ബഷീർ, പിടിഎ വൈസ് പ്രസിഡന്റ് സലീം മുട്ടാഞ്ചേരി, പ്രിൻസിപ്പൽ എം.കെ.രാജി, വൈസ് പ്രിൻസിപ്പൽ എം.സിറാജുദ്ദീൻ, സ്റ്റാഫ് സെക്രട്ടറി വി.പി.സുബൈർ,  സെക്ഷൻ ഫോറസ്റ്റ് ഓഫിസർ കെ.സുബൈർ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com