ADVERTISEMENT
കൊയിലാണ്ടി∙ ടൗൺ കേന്ദ്രീകരിച്ച് ലഹരിമരുന്നു മാഫിയ പിടിമുറുക്കുന്നു. സ്കൂളുകളും കോളജുകളും തുറന്നതോടെ കുട്ടികളെ കേന്ദ്രീകരിച്ച് ലഹരി വിൽപന വ്യാപകമാകുന്നതായും പരാതിയുണ്ട്. റെയിൽവേ സ്‌റ്റേഷൻ പരിസരത്തെ കാടുനിറഞ്ഞ ഭാഗങ്ങൾ, റെയിൽവേ ഓവർ ബ്രിജിലേക്കുള്ള കോണിപ്പടികൾ, ബസ് സ്റ്റാൻഡിന് സമീപത്തുള്ള ഒഴിഞ്ഞ കെട്ടിടങ്ങൾ, മാർക്കറ്റ് പരിസരം എന്നിവ  കേന്ദ്രീകരിച്ച് വിൽപന നടക്കുന്നതായാണ് പരാതി.  ലഹരി കുത്തിവച്ച ശേഷം ഒഴിവാക്കിയ സിറിഞ്ചുകൾ ഒഴിഞ്ഞ കെട്ടിടങ്ങളിൽ പലയിടങ്ങളിലും കാണാം. കുട്ടികളെ കാരിയർമാർ ആക്കുന്നുണ്ടോയെന്ന് പൊലീസിന് സംശയമുണ്ട്.  കഴിഞ്ഞ ആഴ്ച കൊയിലാണ്ടിയിൽ അവശനിലയിൽ കാണപ്പെട്ട കുട്ടിയെ പൊലീസ് താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും രക്ഷിതാക്കളെ വിളിച്ച് വരുത്തുകയും ചെയ്തിരുന്നു. ശക്തമായ നടപടി ഉണ്ടാകുമെന്നു കൊയിലാണ്ടി ഇൻസ്പെക്ടർ എൻ.സുനിൽകുമാർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com