ചെമ്പനോട ആലമ്പാറയിൽ കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു

പാലറ ലില്ലിയുടെ വാഴക്കൃഷി കാട്ടാന നശിപ്പിച്ച നിലയില്‍.
പാലറ ലില്ലിയുടെ വാഴക്കൃഷി കാട്ടാന നശിപ്പിച്ച നിലയില്‍.
SHARE

ചക്കിട്ടപാറ ∙ പഞ്ചായത്തിൽ മൂന്നാം വാർഡിലെ ആലമ്പാറ മേഖലയിൽ കാട്ടാനയിറങ്ങി.  പാലറ ലില്ലിയുടെ വാഴക്കൃഷി നശിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ തങ്കച്ചൻ കുംബ്ലാനിക്കൽ, റെജി വടക്കേക്കര, വിജയൻ കുംബ്ലാനിക്കൽ എന്നിവരുടെ വിളകളും നശിപ്പിച്ചിരുന്നു. സൗര വേലി പ്രവർത്തിക്കാത്തതും വാച്ചർമാരെ നിയമിക്കാത്തതും കാട്ടാന ശല്യം വർധിക്കാൻ കാരണമാകുന്നതായി നാട്ടുകാർ പറയുന്നു. ആഴ്ചകളായി ആലമ്പാറ മേഖലയിൽ കാട്ടാനശല്യം തുടരുകയാണ്.  ആനകളെ തുരത്താൻ പടക്കം വനം വകുപ്പ് നൽകുന്നില്ലെന്നും പരാതി ഉണ്ട്.കാട്ടാന കൃഷിയിടത്തിൽ ഇറങ്ങാതിരിക്കാൻ വനം വകുപ്പ് അധികൃതർ അടിയന്തര നടപടിയെടുക്കണമെന്നും രാത്രികാല പട്രോളിങ് ശക്തമാക്കണമെന്നും ജനങ്ങൾ ആവശ്യപ്പെട്ടു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാം അറിയുന്നവൻ മമ്മൂട്ടി. ft - സോളമന്റെ തേനീച്ചകൾ | Exclusive Chat With Mammootty

MORE VIDEOS