കോഴിക്കോട്– തിരുവനന്തപുരം 'ബൈപാസ് റൈഡർ' സ്വിഫ്റ്റ്, ഡീലക്സ് എസി സർവീസുകൾക്കു തുടക്കം

SHARE

കോഴിക്കോട്∙  കെഎസ്ആർടിസിയുടെ കോഴിക്കോട്– തിരുവനന്തപുരം  'ബൈപാസ് റൈഡർ' സ്വിഫ്റ്റ്, ഡീലക്സ് എസി സർവീസുകൾക്കു തുടക്കം. കോഴിക്കോട്– തിരുവനന്തപുരം ഡിപ്പോകളിൽ നിന്ന് 24 വീതം ബസുകളാണു സർവീസ് നടത്തുക. കോഴിക്കോടിനു ലഭിച്ച 24 സർവീസിൽ നാലെണ്ണം കണ്ണൂരിൽ നിന്നാണ്. ബത്തേരി ഡിപ്പോയിൽ നിന്നു രണ്ടും മാനന്തവാടിയിൽ നിന്ന് ഒന്നും സർവീസുണ്ടാകും.   കോഴിക്കോടിന്റെ നിയന്ത്രണത്തിലാണു സർവീസ് നടത്തുക. 30 മിനിറ്റ് ഇടവിട്ട് തിരുവനന്തപുരത്തേക്കു സർവീസ് ഉണ്ടായിരിക്കും. ഒൻപതര മണിക്കൂറാണു കോഴിക്കോട്–തിരുവനന്തപുരം യാത്രാസമയം. തൃശൂരിലും എറണാകുളം വൈറ്റില ഹബ്ബിലുമാണ് നിലവിൽ സ്റ്റോപ്പുള്ളത്. ഡീലക്സ് എസി സർവീസിന്റെ ടിക്കറ്റ് നിരക്ക് ഈടാക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS