കെഎസ്ആർടിസി പെട്രോൾ ബങ്ക്: വരുമാനം 1,200 രൂപ, ശമ്പളം നൽകാൻ 3,000, നഷ്ടം 5 ലക്ഷം

1. കോഴിക്കോട് കെഎസ്ആർടിസി പെട്രോൾ പമ്പിൽ പൊതുവിൽപന നിർത്തിയതിനെത്തുടർന്നു സ്ഥാപിച്ച ബോർഡ്. 2. ഇന്ധനം തീർന്ന സ്കൂട്ടറും തള്ളി പമ്പിൽ എത്തിയ യുവതി, വിൽപന നിർത്തിയതറിഞ്ഞ് മറ്റൊരു പമ്പിൽ നിന്നു കുപ്പിയിൽ വാങ്ങിയ പെട്രോൾ വാഹനത്തിൽ നിറയ്ക്കുന്നു .
1. കോഴിക്കോട് കെഎസ്ആർടിസി പെട്രോൾ പമ്പിൽ പൊതുവിൽപന നിർത്തിയതിനെത്തുടർന്നു സ്ഥാപിച്ച ബോർഡ്. 2. ഇന്ധനം തീർന്ന സ്കൂട്ടറും തള്ളി പമ്പിൽ എത്തിയ യുവതി, വിൽപന നിർത്തിയതറിഞ്ഞ് മറ്റൊരു പമ്പിൽ നിന്നു കുപ്പിയിൽ വാങ്ങിയ പെട്രോൾ വാഹനത്തിൽ നിറയ്ക്കുന്നു .
SHARE

കോഴിക്കോട് ∙ കോഴിക്കോട് കെഎസ്ആർടിസി ടെർമിനലിൽ പൊതുജനങ്ങൾക്കായി ആരംഭിച്ച പെട്രോൾ ബങ്ക് കനത്ത നഷ്ടത്തെ തുടർന്നു നിർത്തി. 'യാത്ര ഫ്യുവൽ' എന്ന പേരിൽ ആരംഭിച്ച പദ്ധതിക്കായി താൽക്കാലികമായി നിയമിച്ച 6 ജീവനക്കാരെയും മാറ്റി. 9 മാസം മുൻപാണു കെഎസ്ആർടിസിയുടെ നിലവിലുള്ള ഡീസൽ ബങ്കിൽ സ്വകാര്യ വാഹനങ്ങൾക്കും പെട്രോൾ വിൽപന നടത്തുന്ന പദ്ധതി ആരംഭിച്ചത്.

പദ്ധതി വഴി പ്രതിമാസം ഒരു ലക്ഷം രൂപയെങ്കിലും  ലാഭം കിട്ടുമെന്നായിരുന്നു പ്രതീക്ഷ. പക്ഷേ, പദ്ധതി ആരംഭിച്ച് ഒരു മാസം പിന്നിട്ടപ്പോഴേക്കും നഷ്ടക്കണക്ക് പെരുകിത്തുടങ്ങി. പെട്രോൾ വിൽപനയിൽ പ്രതിദിന വരുമാനം ലഭിച്ചത് ശരാശരി 1,200 രൂപ. എന്നാൽ 3 ഷിഫ്റ്റിലായി ജീവനക്കാർക്ക് ഒരു ദിവസം ശമ്പളം നൽകാൻ വേണ്ടത് 3,000 രൂപ. 

ഇതേ രീതിയിൽ 9 മാസം പിന്നിട്ടതോടെ 5 ലക്ഷത്തോളം രൂപയായി നഷ്ടം.നിലവിലുള്ള ബങ്കിൽ ഒരു കെഎസ്ആർടിസി ബസിനു  ഡീസൽ നിറയ്ക്കാൻ 10 മിനിറ്റ് വേണം. ഈ സമയം മറ്റു വാഹനങ്ങൾക്ക് ഇന്ധനം നിറയ്ക്കാൻ സൗകര്യമില്ല. പ്രതിദിനം 1,040 ബസുകളാണ് ഈ ടെർമിനലിൽ കയറിയിറങ്ങുന്നത്. ഇതിൽ നൂറിലേറെ ബസുകൾക്ക് ഇന്ധനം നിറയ്ക്കണം. ഈ അവസ്ഥയിൽ പെട്രോൾ വിൽപന വേണ്ടത്ര നടന്നില്ല. മാത്രമല്ല, ഇവിടേക്കു കയറി പെട്രോൾ നിറച്ചുപോകാനുളള ബുദ്ധിമുട്ടുകൊണ്ടു സ്വകാര്യ വാഹനങ്ങൾ വരുന്നതും കുറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗംഭീരം; മനസ്സ് കവരുന്ന വീട്! Hometour

MORE VIDEOS