ADVERTISEMENT

കോഴിക്കോട് ∙ ഡോക്ടേഴ്സ് ദിനത്തോട് അനുബന്ധിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കോഴിക്കോട് ശാഖ 5 ഡോക്ടർമാരെ ‘ബെസ്റ്റ് ഡോക്ടർ’ അവാർഡ് നൽകി ആദരിച്ചു. ഡോ.ഷീല നൂൺ (സീനിയർ കൺസൽറ്റന്റ് ഗൈനക്കോളജിസ്റ്റ്, രാജേന്ദ്ര ഹോസ്പിറ്റൽ), ഡോ.കെ.വി.രാജു (പ്രഫസർ ആൻഡ് ഹെഡ്, ഒഫ്താൽമോളജി വിഭാഗം, മലബാർ മെഡിക്കൽ കോളജ്), ഡോ. ഏബ്രഹാം മാമ്മൻ (ചീഫ് ഓഫ് മെഡിക്കൽ സ്റ്റാഫ്, സീനിയർ കൺസൽറ്റന്റ് ആൻഡ് ഹെഡ്, പീഡിയാട്രിക് സർജറി വിഭാഗം, ആസ്റ്റർ മിംസ്), ഡോ. കെ.എസ്.ചന്ദ്രകാന്ത് (ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ, ഡോ.ചന്ദ്രകാന്ത്സ് മലബാർ നേത്രാലയ), 

ഐഎംഎ ബെസ്റ്റ് ഡോക്ടർ അവാർഡ് ലഭിച്ചവർ :  ഡോ.ഷീല നൂൺ, ഡോ.കെ.വി.രാജു, ഡോ. ഏബ്രഹാം മാമ്മൻ , ഡോ. കെ.എസ്.ചന്ദ്രകാന്ത്, ഡോ.പി.പി. വേണുഗോപാൽ
ഐഎംഎ ബെസ്റ്റ് ഡോക്ടർ അവാർഡ് ലഭിച്ചവർ : ഡോ.ഷീല നൂൺ, ഡോ.കെ.വി.രാജു, ഡോ. ഏബ്രഹാം മാമ്മൻ , ഡോ. കെ.എസ്.ചന്ദ്രകാന്ത്, ഡോ.പി.പി. വേണുഗോപാൽ

ഡോ.പി.പി. വേണുഗോപാൽ (ഡയറക്ടർ ആൻഡ് ചീഫ് കൺസൽറ്റന്റ്, എമർജൻസി മെഡിസിൻ വിഭാഗം, ആസ്റ്റർ മിംസ്) എന്നിവർക്കാണ് ബെസ്റ്റ് ഡോക്ടർ പുരസ്കാരം നൽകിയത്. കെടിഐഎൽ ഡയറക്ടർ പ്രഫ. ഡോ.മനോജ് കിണി  ഉപഹാരം നൽകി. ഐഎംഎ ബ്രാഞ്ച് പ്രസിഡന്റ് ബി.വേണുഗോപാലൻ അധ്യക്ഷത വഹിച്ചു. 

ഐഎംഎ സെക്രട്ടറി ഡോ.ശങ്കർ മഹാദേവൻ, ഡോ.എസ്.വി. രാകേഷ്, ഡോ.വി.ജി.പ്രദീപ്കുമാർ എന്നിവർ പ്രസംഗിച്ചു. കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ഗൈനക്കോളജി വിഭാഗത്തിലെ മികച്ച പി.ജി. വിദ്യാർഥിക്കുള്ള ഡോ. ലക്ഷ്മിഅമ്മ മെമ്മോറിയൽ ഗോൾഡ് മെഡൽ ഡോ. അമൃത ജെ. നായർക്കും സൈക്യാട്രി വിഭാഗത്തിലെ മികച്ച പിജി വിദ്യാർഥിക്കുള്ള ഡോ.എസ്. ശാന്തകുമാർ മെമ്മോറിയൽ ഐഎംഎ. എൻഡോവ്മെന്റ് ഡോ.എം.ഐഷ സാബിനും ജനറൽ സർജറി വിഭാഗത്തിലെ മികച്ച പിജി വിദ്യാർഥിക്കുള്ള ഡോ.പി. രാജേന്ദ്രൻ മെമ്മോറിയൽ ഐഎംഎ. എൻഡോവ്മെന്റ് ഡോ.ആദിനാരായണൻ കിഷോർ നെച്ചൂറിനും പീഡിയാട്രിക് വിഭാഗത്തിലെ മികച്ച പിജി വിദ്യാർഥിക്കുള്ള ഡോ.പി.മോഹൻരാജ് മെമ്മോറിയൽ ഐഎംഎ. എൻഡോവ്മെന്റ് ഡോ.പി.ആർ.ചാന്ദ്നിക്കും നൽകി. പ്രതിസന്ധി നേരിടുന്ന കാൻസർ ബാധിതർക്കായി ഏർപ്പെടുത്തിയ കാരായി വിജയറാം മെമ്മോറിയൽ ഐഎംഎ എൻഡോവ്മെന്റ് സൗദയ്ക്കു നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com