ADVERTISEMENT
ചക്കിട്ടപാറ ∙ കുറ്റ്യാടി ജലസേചന പദ്ധതിയുടെ പെരുവണ്ണാമൂഴി ഡാം അണക്കെട്ടിനു സമീപത്ത് ശക്തമായ മഴയിൽ മണ്ണിടിച്ചിൽ. ഡാമിന്റെ ഇടത് ഭാഗത്ത് ഇൻസ്പെക്‌ഷൻ ബംഗ്ലാവിലേക്കുള്ള വഴിയുടെ മേഖലയിലാണ് മണ്ണിടി‍ഞ്ഞത്. സപ്പോർട്ട് ഡാം പ്രവൃത്തിയിൽ മണ്ണ് കൂടുതലായി നീക്കം ചെയ്തതാണു മണ്ണിടിച്ചിലിനു കാരണമെന്ന് പറയുന്നു. ശക്തമായ മഴ തുടർന്നാൽ ഐബിയിലേക്കു ഉയരത്തിലുള്ള നടപ്പാത പൂർണമായും നിലംപൊത്താൻ സാധ്യത ഉണ്ട്. ഡാമിലെ സോളർ ബോട്ട് സർവീസിന് ടൂറിസ്റ്റുകൾ സഞ്ചരിച്ചിരുന്ന ഈ മേഖല പൂർണമായും അടച്ചു. വിനോദ സഞ്ചാരികൾക്ക് ബോട്ടിങ്ങിനു വേണ്ടി ഐബിയുടെ മുൻവശത്തു നിന്നു താഴേക്ക് ബദൽ പാത ഏർപ്പെടുത്തി. ഡാമിന് ഭീഷണിയാകുന്ന മണ്ണിടിച്ചിൽ തടയാൻ അധികൃതർ അടിയന്തര നടപടിയെടുക്കണമെന്ന് ആവശ്യം ഉയരുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com