ADVERTISEMENT
വടകര ∙ വൈക്കിലശ്ശേരി കോൺഗ്രസ് ഓഫിസ് പ്രവർത്തിക്കുന്ന പ്രിയദർശിനി ഭവൻ അക്രമികൾ തകർത്തു. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കോൺഗ്രസ് കൊടിമരങ്ങളും സ്തൂപങ്ങളും നശിപ്പിച്ചു. കോൺഗ്രസ് ഓഫിസിന്റെ മൂന്നു ജനലുകളാണ് തകർത്തത്.  ഇന്നലെ പുലർച്ചെ ഒരു മണിയോടെയായിരുന്നു അക്രമം. സമീപത്തെ കൊടിമരം നശിപ്പിച്ചു. മഠത്തിൽ മുക്ക്, ചെറുവത്ത് മുക്ക്, മലോൽ മുക്ക് എന്നിവിടങ്ങളിലെ കൊടിമരങ്ങളും സ്തൂപങ്ങളും നശിപ്പിച്ചു. വൈക്കിലശ്ശേരി ഓഫിസ് മുല്ലപ്പള്ളി രാമചന്ദ്രൻ സന്ദർശിച്ചു. പഞ്ചായത്ത് അംഗം ഷിനിത ചെറുവോത്ത്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പുറന്തോടത്ത് സുകുമാരൻ, മണ്ഡലം പ്രസിഡന്റ് സതീശൻ കുരിയാടി എന്നിവർ ഒപ്പമുണ്ടായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com