കുറ്റ്യാടി(കോഴിക്കോട്)∙ ബഫർ സോണിനെതിരെ പശുക്കടവ് അങ്ങാടിയിലെ കടകളിൽ മാവോയിസ്റ്റ് പോസ്റ്റർ. സിപിഐ (മാവോയിസ്റ്റ്) ബാണാസുര ഏരിയ കമ്മിറ്റിയുടെ പേരിലാണ് 3 കടകളുടെ ഭിത്തിയിൽ പോസ്റ്റർ പതിച്ചത്. ബഫർ സോണിനെതിരെയും കർഷകർക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചും ഖനന ഭൂമാഫിയയ്ക്കെതിരെയുമാണ് പോസ്റ്ററുകൾ. കസ്തൂരി രംഗൻ റിപ്പോർട്ട് തള്ളിക്കളയണമെന്നും പോസ്റ്ററിലുണ്ട്. തൊട്ടിൽപാലം പൊലീസ് സ്ഥലത്തെത്തി പോസ്റ്റർ കസ്റ്റഡിയിൽ എടുത്തു. 2 മാസം മുൻപ് പശുക്കടവ് പാമ്പൻകോട് മലയിലെ 2 വീടുകളിൽ മാവോയിസ്റ്റ് സംഘം എത്തി അരിയും സാധനങ്ങളും വാങ്ങി പോയിരുന്നു.
ബഫർസോണിനെതിരെ മാവോയിസ്റ്റ് പോസ്റ്റർ; തൊട്ടിൽപാലം പൊലീസ് സ്ഥലത്തെത്തി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.