രാഹുൽ ഗാന്ധിക്കു മലയോരത്ത് വഴി നീളെ സ്വീകരണം

വയനാട്ടിൽ നിന്ന് നിലമ്പൂരിലേക്കുള്ള യാത്രാമധ്യേ രാഹുൽഗാന്ധി എംപി പുതുപ്പാടിയിലെ ഹോട്ടലിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ച് പുറപ്പെടുമ്പോൾ കൈ പിടിക്കാൻ തിരക്കുകൂട്ടുന്നവർ.
SHARE

മുക്കം ∙ വയനാട്ടി‍ൽ നിന്നു മലപ്പുറം ജില്ലയിലെ വണ്ടൂരിലേക്കുള്ള യാത്രയ്ക്കിടെ മലയോര മേഖലയിലെ പ്രവർത്തകർ രാഹുൽ ഗാന്ധിക്ക് വരവേൽപ് നൽകി. കനത്ത മഴയത്തും കാരശ്ശേരി പഞ്ചായത്ത് ഓഫിസ് പരിസരത്തു നൂറ് കണക്കിന് കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും രാഹുൽ ഗാന്ധിയെ കാണാനെത്തി. പ്രവർത്തകരെ നിയന്ത്രിക്കാൻ പൊലീസ് പാടുപെട്ടു. നോർത്ത് കാരശ്ശേരിയിൽ ഒരുക്കിയ സ്വീകരണത്തിന് ഡിസിസി ജനറൽ സെക്രട്ടറി സി.ജെ.ആന്റണി, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം.ടി.അഷ്റഫ്, ജനറൽ സെക്രട്ടറി എം.കെ.മമ്മദ്, കെ.പി.വദൂദ്റഹ്മാൻ, കുഞ്ഞാലി മമ്പാട്, ജംഷിദ് ഒളകര, നിഷാദ് നീലേശ്വരൻ, തനുദേവ് കൂടാംപൊയിൽ എന്നിവർ നേതൃത്വം നൽകി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS