കക്കട്ടിൽ∙ നരിപ്പറ്റ പഞ്ചായത്തിലെ മാക്കാവുമ്മലിൽ തവരംകണ്ടി മുനീറിന്റെ വീട്ടുമുറ്റത്തെ കിണർ കഴിഞ്ഞ ദിവസം രാത്രി കനത്ത മഴയിൽ ഇടിഞ്ഞു താഴ്ന്നു. വലിയ ശബ്ദത്തോടെയാണു പകുതിയോളം താഴ്ന്നത്. പിന്നീട് കിണറിനുള്ളിൽ നിന്നു കലങ്ങിയ വെള്ളം പുറത്തേക്ക് തെറിച്ചു. സമീപത്ത് ആളുകളൊന്നും ഇല്ലാത്തതിനാൽ വലിയ ദുരന്തം ഒഴിവായി. കിണറിരുന്ന സ്ഥലത്ത് ഇപ്പോൾ വലിയ ഗർത്തമാണ്. 5 വർഷം പഴക്കമുള്ള കിണറാണിത്.
വീട്ടുമുറ്റത്തെ കിണർ മഴയിൽ ഇടിഞ്ഞു താഴ്ന്നു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.