ADVERTISEMENT

കോഴിക്കോട്∙ സംസ്ഥാന സർക്കാരിന്റെ  ഫയൽ തീർപ്പാക്കൽ യജ്ഞത്തിന്റെ ഭാഗമായി അവധി ദിവസമായ ഇന്നലെ ജില്ലയിലെ സർക്കാർ ഓഫിസുകൾ പ്രവർത്തിച്ചു. 3206 ഫയലുകളാണ് ഇന്നലെ  തീർപ്പാക്കിയത്. ഇതിൽ 1404 ഫയലുകൾ  കലക്ടറേറ്റിലെയും  1802 ഫയലുകൾ മറ്റ് റവന്യു ഓഫിസുകളിലേതുമാണ്. കലക്ടറേറ്റിലെ 85 ശതമാനം ജീവനക്കാർ ഇന്നലെ ഹാജരായി.  താലൂക്ക് ഓഫിസ്, ജില്ലാ മെഡിക്കൽ ഓഫിസ്, പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർ, ജില്ലാ പഞ്ചായത്ത്, സിവിൽ സപ്ലൈസ്, വിദ്യാഭ്യാസ ഉപ ഡയറക്ടർ, ഡിഇഒ, ഫിഷറീസ് തുടങ്ങിയ ഓഫിസുകൾ ഇന്നലെ രാവിലെ മുതൽ വൈകിട്ട് വരെ  പ്രവർത്തിച്ചു.

ജൂൺ 15 മുതൽ സെപ്റ്റംബർ 30 വരെയുള്ള മൂന്നര മാസമാണ് ഫയൽ തീർപ്പാക്കൽ യജ്ഞം സംഘടിപ്പിക്കുന്നത്. ലോക്ഡൗൺ കാലത്ത് ഓഫിസുകൾ അടഞ്ഞു കിടന്നത് മൂലം തീർപ്പാക്കാതെ തുടരുന്ന  ഫയലുകൾ വേഗത്തിൽ തീർപ്പാക്കുകയാണ് ലക്ഷ്യം. കലക്ടർ എൻ.തേജ് ലോഹിത് റെഡ്ഡി ഇന്നലെ ഓഫിസിൽ എത്തി ഫയൽ തീർപ്പാക്കൽ  വിലയിരുത്തി. എഡിഎം സി.മുഹമ്മദ് റഫീഖ് ജില്ലയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com