സ്പോർട്സ് സ്കൂളായി മാറാൻ കല്ലായി ഗവ. ഗണപത് സ്കൂൾ

കോഴിക്കോട് കോർപറേഷൻ സ്പോർട്സ് സ്കൂളാക്കി മാറ്റുന്ന കല്ലായി ഗവ. ഗണപത് സ്കൂൾ.
കോഴിക്കോട് കോർപറേഷൻ സ്പോർട്സ് സ്കൂളാക്കി മാറ്റുന്ന കല്ലായി ഗവ. ഗണപത് സ്കൂൾ.
SHARE

കോഴിക്കോട്∙ നഗരത്തിലെ സ്പോർട്സ് സ്കൂളായി മാറാനുള്ള തയാറെടുപ്പിലാണ് കല്ലായി ഗവ.ഗണപത് സ്കൂൾ. എല്ലാ തദ്ദേശ സ്ഥാപനത്തിലും  സ്പോർട്സ് സ്കൂൾ എന്ന സർക്കാർ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ കല്ലായി സ്കൂളിനെ സ്പോർട്സ് സ്കൂളാക്കാൻ കോർപറേഷൻ കൗൺസിൽ തിരഞ്ഞെടുത്തു.    സ്കൂളിന്റെ അടിസ്ഥാന വിവരങ്ങളും സൗകര്യങ്ങളും അടക്കം കോർപറേഷൻ സർക്കാരിനു കത്തയച്ചു. മാസ്റ്റർപ്ലാൻ തയാറാക്കുന്നത് അടക്കമുള്ള നടപടികളുമായി കോർപറേഷൻ മുന്നോട്ടു പോവുകയാണ്. കളിക്കളം അടക്കമുള്ള മികച്ച അടിസ്ഥാന സൗകര്യങ്ങളാണ് കല്ലായി സ്കൂളിനെ സ്പോർട്സ് സ്കൂളാക്കി തിരഞ്ഞെടുക്കാൻ  കാരണം. 

∙ നിലവിൽ കോഴിക്കോട് സ്പോർട്സ് ഡിവിഷനില്ല. ഇത്തരമൊരു സാധ്യത ഉണ്ടായാൽ ജില്ലയിലെ കായികതാരങ്ങൾക്ക് ഇവിടെ തന്നെ പഠിക്കാൻ സൗകര്യമൊരുങ്ങും 

∙ സ്പോർട്സ് സ്കൂൾ ആക്കി അംഗീകരിച്ചാൽ ഹോസ്റ്റൽ അടക്കം റസി‍ഡൻഷ്യൽ സൗകര്യങ്ങൾ ഉണ്ടാകും 

∙ കായികതാരങ്ങൾക്കുള്ള ഭക്ഷണം, കിറ്റ് അടക്കമുള്ള സൗകര്യങ്ങളിൽ സർക്കാർ മേൽനോട്ടമുണ്ടാകും 

∙ സ്കൂളിനും കായിക മേഖലയ്ക്കും കൂടുതൽ സർക്കാർ സഹായം ലഭ്യമാകും 

∙ മറ്റു സ്കൂളുകളെ അപേക്ഷിച്ചു വിദഗ്ധ അധ്യാപകരെത്തും. 

∙ അത്‍ലറ്റിക്സ്, ഗെയിംസ് ഇവയിൽ ഏതെങ്കിലും ഒരു വിഭാഗത്തിലോ ഒന്നിലേറെ വിഭാഗത്തിലോ പരിശീലനം ലഭിക്കും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗംഭീരം; മനസ്സ് കവരുന്ന വീട്! Hometour

MORE VIDEOS