ADVERTISEMENT
കുറ്റ്യാടി∙ പക്രംതളം ചുരം റോഡിലെ അഴുക്കുചാലുകൾ മണ്ണും കല്ലും വീണ് നികന്നതോടെ അരികിലൂടെ വെള്ളം ഒഴുകി റോഡ് തകരുന്നു. പൂതംപാറ മുതൽ വയനാട് അതിർത്തിയിലെ ചുങ്കക്കുറ്റി വരയുള്ള സ്ഥലത്ത അഴുക്കുചാൽ മണ്ണ് വീണ് നികന്നു കിടക്കുകയാണ്. കോടികൾ മുടക്കി നവീകരിച്ച റോഡ്  മഴ വെള്ളം അരികിലൂടെ ഒഴുകുന്നതു കാരണം  തകരുകയാണ്. 2 വർഷം മുൻപുണ്ടായ പ്രളയത്തിൽ 10–ാം വളവിൽ അഴുക്കുചാൽ തകർന്നത് ചുരം മേഖലയിൽ ഉരുൾപൊട്ടലിനും  ഇടയാക്കിയിരുന്നു. റോഡിൽ വലിയ കുഴികൾ രൂപപ്പെട്ടതോടെ ഗതാഗതം ദുഷ്കരമായി. കെഎസ്ആർടിസി ബസുകൾ ഉൾപ്പെടെ ഒട്ടേറെ വാഹനങ്ങൾ പോകുന്ന ചുരം റോഡിലെ അഴുക്കുചാൽ അടിയന്തരമായി ശുചീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com