കെഎസ്ആർടിസി ബസ് സ്കൂട്ടറിലിടിച്ച് 2 പേർക്ക് പരുക്ക്
Mail This Article
×
രാമനാട്ടുകര ∙ നഗരത്തിൽ പാർക്ക് ജംക്ഷനിൽ കെഎസ്ആർടിസി ബസ് സ്കൂട്ടറിലിടിച്ച് 2 പേർക്ക് ഗുരുതര പരുക്കേറ്റു. ചാലിയം സ്വദേശി നിഷാം(23), സുഹൃത്ത് എന്നിവർക്കാണ് പരുക്ക്. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി 11നാണു അപകടം. കോഴിക്കോട് നിന്നു കുമളിയിലേക്കു പോകുകയായിരുന്ന കെഎസ്ആർടിസി ബസ് കൊണ്ടോട്ടി ഭാഗത്തു നിന്നു വന്ന സ്കൂട്ടറിലാണ് ഇടിച്ചത്. സ്കൂട്ടർ ബസിനുള്ളിൽ കുടുങ്ങി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.