ADVERTISEMENT

കക്കയം ജലസംഭരണി: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

കോഴിക്കോട് ∙ കുറ്റ്യാടി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കക്കയം ജലസംഭരണിയിൽ ജലനിരപ്പ് ഉയർന്ന് 756.50 മീറ്ററിൽ എത്തിയ സാഹചര്യത്തിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഡാമിലെ അധികജലം ഒഴുക്കി വിടുന്ന നടപടികളുടെ ഭാഗമായുള്ള രണ്ടാംഘട്ട മുന്നറിയിപ്പാണിത്. മഴകൂടി ജലനിരപ്പ് വീണ്ടും ഉയർന്നാൽ ഷട്ടറുകൾ തുറക്കേണ്ടി വരുമെന്നും എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

വിദ്യാർഥികൾക്ക് ക്വിസ് മത്സരം 9ന്

കോഴിക്കോട് ∙ വായനദിന മാസാചരണത്തോട് അനുബന്ധിച്ചു ജില്ലാ ഇൻഫർമേഷന്റെയും പി.എൻ.പണിക്കർ ഫൗണ്ടേഷന്റെയും ആഭിമുഖ്യത്തിൽ 9 ന് രാവിലെ 10 നു ജില്ലയിലെ ഹൈസ്കൂൾ വിദ്യാർഥികൾക്ക് ക്വിസ് മത്സരം നടത്തും. 9447 218 696.

ബിഎസ്‌സി മാത്‌സ് സീറ്റൊഴിവ്

കോഴിക്കോട് ∙ കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ ബിഎസ്‌സി മാത്‌സ് 3–ാം സെമസ്റ്ററിൽ സീറ്റ് ഒഴിവ്. കോളജ് ട്രാൻസ്ഫറിനു താത്പര്യമുള്ളവർ 11ന് രാവിലെ 11ന് ഓഫിസിൽ എത്തുക. 0495 2765154.

അക്കൗണ്ട്സ് എക്സിക്യൂട്ടീവ്

∙ കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ അക്കൗണ്ട്സ് എക്സിക്യൂട്ടീവ് സൗജന്യ കോഴ്സിലേക്ക് 13ന് അകം അപേക്ഷിക്കണം. 8589011777.

ഇന്റീരിയർ ഡിസൈനിങ് 

കോഴിക്കോട് ∙ മാവിളിക്കടവ് ഗവ. ഐടിഐയിൽ ഡിപ്ലോമ ഇൻ ഇന്റീരിയർ ഡിസൈനിങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 9447311257.

ബിഎസ്‌സി മാത്‌സ് സീറ്റൊഴിവ്

വടകര ∙ മടപ്പള്ളി ഗവ. കോളജിൽ മൂന്നാം സെമസ്റ്റർ ബിഎസ്‌സി മാത്‌സ് ഒഴിവുള്ള ഒരു സീറ്റിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ 13ന് മുൻപായി കോളജിൽ ലഭിക്കണം.

മാപ്പിളപ്പാട്ട് പരിശീലനം

നാദാപുരം∙ മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമിയുടെ നാദാപുരം ഉപകേന്ദ്രത്തിൽ 3 വർഷത്തെ മാപ്പിളപ്പാട്ട് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. നാലുമുതൽ എട്ടുവരെ ക്ലാസുകളിലെ വിദ്യാർഥികൾക്കാണ് പ്രവേശനം. 20നു മുൻപായി അപേക്ഷിക്കണം. 9447275101.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com