ADVERTISEMENT

നാദാപുരം∙ കനത്ത മഴയ്ക്കിടെ വിലങ്ങാട്ടെ വായാട് കോളനിയിൽ മരം കടപുഴകി വീട് തകർന്നു. ബിനീഷിന്റെ  വീടിനു മുകളിലാണ് മരം വീണത്. ബിനീഷിന്റെ  ഭാര്യ രജനിയും മകൾ ആസ്നേയയും അകത്തുണ്ടായിരുന്നെങ്കിലും പരുക്കേൽക്കാതെ രക്ഷപ്പെട്ടു. വീട് പൂർണമായി തകർന്നു. മരങ്ങൾ വീണു കിടക്കുന്നത് നാട്ടുകാർ ഏറെ നേരം അധ്വാനിച്ചാണ് മുറിച്ചു മാറ്റിയത്. താൽക്കാലികമായി ഷീറ്റ് വിരിച്ചാണ് ഇപ്പോൾ വീട്ടുകാർ താമസിക്കുന്നത്.

calicut-road-water
ഇന്നലെ രാത്രി പെയ്ത മഴയിൽ കല്ലാച്ചി മെയിൻ റോഡിലെ കടകളിലേക്ക് വെള്ളം കയറുന്നു.

ഇടയ്ക്കിടെ പെയ്യുന്ന മഴവെള്ളം ഒഴുകി പോകാത്തത് കല്ലാച്ചി ടൗണിലെ വ്യാപാരികളെ ദുരിതത്തിലാക്കി. രാത്രി കടകൾ അടച്ചു പോയവർ രാവിലെ തുറക്കാൻ എത്തുമ്പോഴേക്കും വെള്ളം കയറി സാധനങ്ങൾ നഷ്ടമാകുന്ന സ്ഥിതിയാണ്. കഴിഞ്ഞ ദിവസം പൊതുമരാമത്ത് അധികൃതർ പരിശോധന നടത്തി ഓടകളിൽ നിന്ന് ചെളിയും മണ്ണും മാലിന്യങ്ങളും നീക്കാൻ തീരുമാനിച്ചിരുന്നെങ്കിലും പ്രവൃത്തി നടന്നിട്ടില്ല. കല്ലാച്ചി ടാക്സി സ്റ്റാൻഡ് പരിസരത്ത് ജല വിതരണക്കുഴൽ ചോർച്ച വഴിയെത്തുന്ന വെള്ളവും ഇവിടെയാണ് കെട്ടിനിൽക്കുന്നത്.

ശക്തമായ കാറ്റിലും മഴയിലും ചെറുവണ്ണൂർ പീടികയുള്ള പറമ്പിൽ രാജന്റെ വീടിന് മുകളിൽ മരം വീണു തകർന്ന നിലയിൽ.

പേരാമ്പ്ര ∙ ശക്തമായ കാറ്റിലും മഴയിലും കനത്ത നാശനഷ്ടം. ചെറുവണ്ണൂർ പഞ്ചായത്ത് ആറാം വാർഡിലെ പീടികയുള്ള പറമ്പിൽ രാജന്റെ വീടിന് മുകളിൽ മരം വീണു തകർന്നു. പോർച്ചിൽ നിർത്തിയിട്ട കാറും ഭാഗികമായി തകർന്നു. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. വില്ലേജ് ഓഫിസിൽ പരാതി നൽകി. ചങ്ങരോത്ത് മുതുവണ്ണാച്ച പയ്യൂർക്കണ്ടി ശശിയുടെ ഓട് മേഞ്ഞ വീടിനു മുകളിൽ തെങ്ങ് വീണു തകർന്നു. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. വീട് പൂർണമായി തകർന്നു.

മഴ കനത്തതോടെ കുറ്റ്യാടി പുഴയിൽ വെള്ളം ഉയർന്നപ്പോൾ.

വൈദ്യുതി തടസ്സം രൂക്ഷം

ബാലുശ്ശേരി ∙ മഴ ശക്തമായതോടെ തലയാട് ഉൾപ്പെടെയുള്ള മലയോര മേഖലകളിൽ വൈദ്യുതി തടസ്സം രൂക്ഷമായി. മരങ്ങൾ വീണു ലൈനുകൾ തകരുന്നത് പതിവാണ്. വൈദ്യുതി മുടങ്ങുന്നത് കച്ചവടക്കാരെയും ചെറുകിട യൂണിറ്റുകൾ നടത്തുന്നവരെയും പ്രതിസന്ധിയിലാക്കുന്നു. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവർത്തനവും തടസ്സപ്പെടുന്നുണ്ട്. പൂനൂർ പുഴയിൽ ഒഴുക്ക് ശക്തമായി. ഒട്ടേറെ സ്ഥലങ്ങളിൽ പുഴ കൃഷിയിടങ്ങളിലൂടെ കവി‍ഞ്ഞൊഴുകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com