ADVERTISEMENT

കോഴിക്കോട് ∙ പ്ലാസ്റ്റിക് നിരോധനത്തിന്റെ പേരിൽ കടകളിൽ കയറി വ്യാപാരികളെ ദ്രോഹിച്ചാൽ തെരുവിൽ തടയുമെന്നു കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് അഷറഫ് മൂത്തേടത്ത് പറഞ്ഞു. ബദൽ സംവിധാനം ഉണ്ടാകും വരെ വ്യാപാരികൾക്കു പിഴ ചുമത്തുന്ന നടപടി നിർത്തി വയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കലക്ടറേറ്റിനു മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു. 

വൈദ്യുതി ചാർജ് വർധന പിൻവലിക്കുക, ഭക്ഷ്യ സാധനങ്ങൾക്ക് ഏർപ്പെടുത്തിയ ജിഎസ്ടി പിൻവലിക്കുക, ജിഎസ്ടി നിയമത്തിലെ അപാകത പരിഹരിക്കുക, ടെസ്റ്റ് പർച്ചേസ് പിൻവലിക്കുക, ഹൈവേ വികസനത്തിന്റെ പേരിൽ കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരികൾക്കു സർക്കാർ ഉത്തരവു പ്രകാരമുള്ള പുനരധിവാസ പാക്കേജ് അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. ജില്ലാ സീനിയർ വൈസ് പ്രസിഡന്റ് എ.വി.എം.കബീർ ആധ്യക്ഷ്യം വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ജിജി കെ.തോമസ്, വി.സുനിൽകുമാർ, എം.ഷാഹുൽ ഹമീദ്, പി.കെ.ബാപ്പു ഹാജി, മനാഫ് കാപ്പാട്, യു.അബ്ദുറഹ്മാൻ, ഏറത്ത് ഇക്ബാൽ, കെ.ടി.വിനോദൻ, സലീം രാമനാട്ടുകര എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com