ADVERTISEMENT

കോഴിക്കോട് ∙ പിതൃക്കളുടെ ആത്മശാന്തിക്കായി ആയിരങ്ങൾ കർക്കടകമാസ വാവുബലിതർപ്പണം നടത്തി. വ്രതമെടുത്ത് ഈറനണിഞ്ഞു മൺമറഞ്ഞ പിതൃക്കളെ സങ്കൽപിച്ചു ജലം എടുത്തു പുണ്യാഹം തീർത്ത് എള്ള്, പൂവ്, ഉണക്കലരി ഉൾപ്പെടെ പൂജാദ്രവ്യങ്ങൾ കൊണ്ടു തർപ്പണം നടത്തി. ചിലർ വീടുകളിൽ തന്നെ ബലിതർപ്പണം നടത്തി. ക്ഷേത്രങ്ങളും സംഘടനകളും ബലിതർപ്പണത്തിനു സൗകര്യം ഒരുക്കി. 

Vavu Bali
കർക്കടക വാവുബലിയോടനുബന്ധിച്ചു കോഴിക്കോട് വരയ്ക്കൽ കടപ്പുറത്ത് ഇന്നലെ വൈകിട്ടോടെ ആരംഭിച്ച ബലിതർപ്പണത്തിൽ നിന്ന്.

വരയ്ക്കൽ കടപ്പുറത്തു വരയ്ക്കൽ ദുർഗാദേവീ ക്ഷേത്രം, ശ്രീകണ്ഠേശ്വര ക്ഷേത്രം, വരയ്ക്കൽ ബലിതർപ്പണ സമിതി, ഹിന്ദു ഐക്യവേദി എന്നിവയുടെ നേതൃത്വത്തിലും വെള്ളയിൽ കടപ്പുറത്തു തൊടിയിൽ ഭഗവതി ക്ഷേത്ര പരിപാലന സമാജത്തിന്റെ നേതൃത്വത്തിലും ബലിതർപ്പണത്തിനു സൗകര്യമൊരുക്കി. വൈകിട്ട് മുതൽ വിവിധ ഭാഗങ്ങളിൽ നിന്നു സ്ത്രീകൾ അടക്കമുള്ളവർ ബലിതർപ്പണത്തിന് എത്തി.

Vavu Bali
കർക്കടക വാവുബലിയോടനുബന്ധിച്ചു കോഴിക്കോട് വരയ്ക്കൽ കടപ്പുറത്ത് നടന്ന ബലിതർപ്പണത്തിൽ നിന്ന്. ചിത്രം : സജീഷ് ശങ്കർ ∙ മനോരമ
Vavu Bali
കർക്കടക വാവുബലിയോടനുബന്ധിച്ചു കോഴിക്കോട് വരയ്ക്കൽ കടപ്പുറത്ത് നടന്ന ബലിതർപ്പണത്തിൽ നിന്ന്. ചിത്രം : സജീഷ് ശങ്കർ ∙ മനോരമ
Vavu Bali
കർക്കടക വാവുബലിയോടനുബന്ധിച്ചു കോഴിക്കോട് വരയ്ക്കൽ കടപ്പുറത്ത് നടന്ന ബലിതർപ്പണത്തിൽ നിന്ന്. ചിത്രം : സജീഷ് ശങ്കർ ∙ മനോരമ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com