ADVERTISEMENT

നാദാപുരം∙ കനത്ത മഴയിൽ തകർന്ന വീട്ടിലെ വൈദ്യുതി കണക്‌ഷൻ വിഛേദിക്കാൻ ചെന്ന  വൈദ്യുതി ജീവനക്കാർ കണ്ടത് ഇരുട്ടിൽ കഴിയുന്ന മറ്റൊരു വീട്ടുകാരെ. ജനമൈത്രി പൊലീസ് നിർമിച്ച  വീട്ടിൽ പെൺകുട്ടികൾ അടക്കമുള്ളവർ ഇരുട്ടിലാണു കഴിയുന്നതെന്നറിഞ്ഞതോടെ വൈദ്യുതി എത്തിക്കാൻ വൈകിയില്ല.

കെഎസ്ഇബി ജീവനക്കാർ വയറിങ്ങിന് ആവശ്യമുള്ള സാധനങ്ങളുമായി ഉടൻ തിരിച്ചെത്തി.  വൈകാതെ കണക്‌ഷനും നൽകി. സീനിയർ സൂപ്രണ്ട് സി.ആർ.രാജ്കുമാർ സ്വിച്ച് ഓൺ നടത്തി. വാർഡ് മെംബർ റീന കിണമ്പ്രേമൽ അധ്യക്ഷത വഹിച്ചു.   4ാം വാർഡ് മെംബർ വി.പി.കുഞ്ഞിരാമൻ, സബ് എൻജിനീയർ ശ്രീലാൽ,  സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ.വി.രാജേഷ്,  രാജീവൻ തറോൽ,  സി.പി.രവി എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com