ADVERTISEMENT

കുന്നമംഗലം ∙ ബസിൽ ശല്യം ചെയ്തയാളെ പിടികൂടി പൊലീസ് സ്റ്റേഷനിൽ എത്തിച്ച് പെൺകുട്ടി. മാവൂരിൽ നിന്നു കുന്നമംഗലത്തേക്കുള്ള സ്വകാര്യ ബസിൽ രാവിലെയാണു സംഭവം. ശല്യം ചെയ്തയാളെ കയ്യോടെ പിടികൂടി ഹൈസ്കൂൾ വിദ്യാർഥിനി ഓട്ടോയിൽ കുന്നമംഗലം പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു.

ബസിൽ കയറിയതു മുതൽ ശല്യം ചെയ്തതിനെ തുടർന്ന് ബസ് കുന്നമംഗലം സ്റ്റാൻഡിൽ എത്തിയപ്പോൾ യാത്രക്കാരുടെയും ബസ് ജീവനക്കാരുടെയും സഹായത്തോടെ ഓട്ടോയിൽ 29കാരനായ മാവൂർ സ്വദേശിയെ പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. മാനസിക വെല്ലുവിളി നേരിടുന്ന ആളാണെന്നു തിരിച്ചറിഞ്ഞതോടെ പരാതി ഇല്ലെന്ന് അറിയിച്ചതിനെ തുടർന്നു യുവാവിനെ ബന്ധുക്കൾക്ക് ഒപ്പം വിട്ടയച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com