ADVERTISEMENT
വടകര ∙ 5 വർഷമായി നഗരസഭ നടപ്പാക്കി വരുന്ന വാതിൽപടി മാലിന്യ ശേഖരണം ഇനി ഹരിത മിത്രം ആപ്പിലൂടെ. ഇതിന്റെ മുന്നോടിയായി പൈലറ്റ് സർവേ 5 ന് മൂന്നാം വാർഡായ പഴങ്കാവ് കുളങ്ങരത്താഴ നടക്കും. കെൽട്രോണിനാണ് ചുമതല. ഓരോ വാർഡിലെയും എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ക്യുആർ കോഡ് സ്ഥാപിച്ച് സ്മാർട്ട് ഫോൺ ഉപയോഗിച്ച് സ്കാൻ ചെയ്ത് ഡിജിറ്റൽ തുലാസിൽ തൂക്കിയാണ് അജൈവ മാലിന്യങ്ങൾ ശേഖരിക്കുക. സർക്കാരിന്റെ ഹരിത മിത്രം ആപ്ലിക്കേഷനിലൂടെ എല്ലാ വീട്ടുകാർക്കും പരാതി നൽകാനും പ്രശ്നങ്ങൾ ഫോട്ടോ സഹിതം നഗരസഭയിൽ അറിയിക്കാനും കഴിയുമെന്ന് നഗരസഭാധ്യക്ഷ കെ.പി.ബിന്ദു അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com