ADVERTISEMENT

പേരാമ്പ്ര ∙ മാലിന്യം കൊണ്ടു പൊറുതിമുട്ടി ചങ്ങരോത്ത് പഞ്ചായത്ത്. പഞ്ചായത്തിന്റെ മുക്കിലും മൂലയിലും വരെ മാലിന്യം കൂട്ടിയിട്ടിരിക്കുന്നു. പഞ്ചായത്ത് ഉൾപ്പെടുന്ന കുറ്റ്യാടി–  പേരാമ്പ്ര റോഡിൽ ചെറിയകുമ്പളം മുതൽ കടിയങ്ങാട് വരെ റോഡരികിൽ മാലിന്യം കൂട്ടിയതു കാണാം. ടൂറിസ്റ്റ് കേന്ദ്രമായ പെരുവണ്ണാമൂഴി റോഡിലെ സ്ഥിതിയും ഇതു തന്നെ. കടിയങ്ങാട് മുതൽ പട്ടാണിപ്പാറ വരെയും റോഡരികിൽ മാലിന്യം കൂട്ടിയിട്ടിട്ടുണ്ട്.

ചങ്ങരോത്ത് വടക്കുമ്പാട് ഹൈസ്കൂളിനു സമീപം റോഡരികിൽ  കൂട്ടിയിട്ട മാലിന്യം.
ചങ്ങരോത്ത് വടക്കുമ്പാട് ഹൈസ്കൂളിനു സമീപം റോഡരികിൽ കൂട്ടിയിട്ട മാലിന്യം.

പഞ്ചായത്ത് ലക്ഷങ്ങൾ മുടക്കി ഉണ്ടാക്കിയ എംസിഎഫിനെയും നോക്കുകുത്തിയാക്കി മാലിന്യം പുറത്തിടുകയാണ്. പഞ്ചായത്ത് വിവിധ വാർഡുകളിൽ നിന്നു ശേഖരിക്കുന്ന മാലിന്യമാണ് റോഡ് അരികിൽ എത്തിക്കുന്നത്. കാലങ്ങളായി എത്തിക്കുന്ന മാലിന്യം എടുത്തു മാറ്റാൻ പഞ്ചായത്ത് ഇതുവരെ സംവിധാനം ഒരുക്കിയിട്ടില്ല. മഴ തുടങ്ങിയതോടെ മാലിന്യം അഴുകി ജനങ്ങൾക്ക് റോഡിലൂടെ നടക്കാൻ പറ്റാത്ത അവസ്ഥയാണ്. പഞ്ചായത്ത് ലക്ഷങ്ങൾ മുടക്കി പല സ്ഥലങ്ങളിലും സംഭരണ കേന്ദ്രം ഒരുക്കിയിട്ടുണ്ട്. അതിലൊന്നും ആരും മാലിന്യം ഇടാറില്ല.

കടിയങ്ങാട് സൂപ്പിക്കടയിൽ റോഡരികിൽ കൂട്ടിയിട്ട മാലിന്യം.
കടിയങ്ങാട് സൂപ്പിക്കടയിൽ റോഡരികിൽ കൂട്ടിയിട്ട മാലിന്യം.

പലയിടങ്ങളിലും മാലിന്യ സംഭരണ കേന്ദ്രങ്ങൾ കാടുമൂടി. വീടുകളിലെ മാലിന്യം വാർഡുകളിൽ നിന്നു സംഭരിച്ചു റോഡ് അരികിലും പഴയ പഞ്ചായത്ത് ഓഫിസ് കെട്ടിടത്തിലും എത്തിക്കുന്നത് പഞ്ചായത്ത് തന്നെയാണ്. കാലങ്ങളായി എത്തിച്ച മാലിന്യം എടുത്ത് മാറ്റാൻ ഇതുവരെ സംവിധാനം ഒരുക്കാനും പഞ്ചായത്ത് ഭരണസമിതിക്ക് കഴിഞ്ഞിട്ടില്ല. കടിയങ്ങാട് ടൗണിൽ പഞ്ചായത്ത് ഓഫിസിനു സമീപം ഒഴിച്ചിട്ട പഴയ പഞ്ചായത്ത് ഓഫിസ് കെട്ടിടത്തിലും പുറത്തും  മാലിന്യം കൂട്ടിയിട്ടിരിക്കുകയാണ്. ശക്തമായ മഴയിൽ മാലിന്യം റോഡിലേക്ക് ഒഴുകി നാട്ടുകാർക്ക് നടന്നു പോകാൻ പറ്റാത്ത അവസ്ഥ. പനി ഉൾപ്പെടെ പകരുമ്പോഴും മാലിന്യം നീക്കം ചെയ്യാൻ നടപടിയില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com