ADVERTISEMENT

കോഴിക്കോട് ∙ തദ്ദേശ സ്ഥാപനങ്ങളും റവന്യു, ദുരന്ത നിവാരണ വകുപ്പുകളും ചേർന്നു സംസ്ഥാനത്ത് ദുരന്ത നിവാരണ സാക്ഷരത യജ്ഞം നടപ്പാക്കുമെന്ന് മന്ത്രി കെ.രാജൻ. ജില്ലാ പഞ്ചായത്തും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും ചേർന്നു നടത്തിയ ദുരന്ത നിവാരണവും പ്രാദേശിക സർക്കാരുകളും ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ തദ്ദേശ സ്ഥാപനങ്ങളിലൂടെ ജനങ്ങളെ ബോധവൽക്കരിക്കുകയാണു ഇതിലൂടെ ലക്ഷ്യമിടുന്നത്. ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കായി വൊളന്റിയർമാരെ സജ്ജമാക്കണം. 

ആവശ്യമായ സാധനങ്ങൾ പഞ്ചായത്ത് തലത്തിൽ ഒരുക്കണമെന്നും മന്ത്രി പറഞ്ഞു. ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ ഏറ്റവും വലിയ പങ്കുവഹിക്കാവുന്നത് പ്രാദേശിക സർക്കാരുകൾക്കാണ്. ഇന്ത്യയിൽ തന്നെ ആദ്യമായി പ്രാദേശിക സർക്കാരുകളുടെ പങ്കാളിത്തത്തോടെ ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ ജനങ്ങളെ സജ്ജമാക്കുന്ന സംസ്ഥാനമായി കേരളം മാറി. ദുരന്ത നിവാരണ പ്രവർത്തനം പഞ്ചായത്ത് തല ആസൂത്രണ പ്രവർത്തനത്തിന്റെ ഭാഗമാകണമെന്നും മന്ത്രി പറഞ്ഞു. 

പ്രസിഡന്റ് ഷീജ ശശി അധ്യക്ഷത വഹിച്ചു. കലക്ടർ എൻ.തേജ് ലോഹിത് റെഡ്ഡി, ഡിസിപി എ.ശ്രീനിവാസ്, റൂറൽ എസ്പി ആർ.കറുപ്പസാമി, ജില്ലാ ഫയർ ഓഫിസർ കെ.എം.അഷ്റഫ് അലി, വൈസ് പ്രസിഡന്റ് എം.പി.ശിവാനന്ദൻ, സെക്രട്ടറി ടി.അഹമ്മദ് കബീർ, കില ലക്ചറർ സി.വിനോദ് കുമാർ, സിഡബ്ല്യുആർഡിഎം സയന്റിസ്റ്റ് ഡോ. പി.ആർ.അരുൺ, ഡിസാസ്റ്റർ മാനേജ്മെന്റ് ഡപ്യൂട്ടി കലക്ടർ ഇ.അനിത കുമാരി, ഹസാർഡ് അനലിസ്റ്റ് പി.അശ്വതി, എൻസിആർഎംപി ജില്ലാ കോ–ഓർഡിനേറ്റർ കെ.വി.റംഷീന എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com