ADVERTISEMENT

പേരാമ്പ്ര ∙ ചങ്ങരോത്ത്, ചക്കിട്ടപാറ, മരുതോങ്കര പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ചവറംമൂഴി കനാൽപാലത്തിന്റെ കൈവരി തകർന്നു വർഷങ്ങളായിട്ടും നന്നാക്കുന്നില്ലെന്നു നാട്ടുകാരുടെ പരാതി. പാലത്തിന്റെ കൈവരി അപകട ഭീഷണിയിലാണെന്ന് അധികൃതരെ അറിയിച്ചെങ്കിലും നടപടി ഉണ്ടായിട്ടില്ല. വിനോദ സഞ്ചാര കേന്ദ്രമായ ജാനകിക്കാട് ഇക്കോ ടൂറിസ്റ്റ് കേന്ദ്രത്തിലേക്കുള്ള പ്രധാന പാത കൂടിയാണിത്. 

വിദ്യാർഥികളടക്കം ഒട്ടേറെ പേർ ദിനം പ്രതി വന്നു പോകുന്ന പാലമായിട്ടും കൈവരി നന്നാക്കാത്തത് കാരണം വലിയ അപകടം ഉണ്ടാകുമോ എന്ന ആശങ്കയിലാണ് ജനങ്ങൾ. പാലത്തിന് അടിയിലൂടെ കുത്തൊഴുക്കുള്ള ചവറംമൂഴി പുഴ കടന്നുപോകുന്നുണ്ട്. മാസങ്ങൾക്ക് മുൻപ് ജാനകിക്കാട് സന്ദർശിക്കാൻ വന്ന നവവരൻ മുങ്ങിമരിച്ചത് ഇതിന് തൊട്ടടുത്തു തന്നെയാണ്. ഇക്കോ ടൂറിസം കേന്ദ്രത്തിന്റെ ടിക്കറ്റ് കൗണ്ടറിന്റെ മുന്നിൽ തന്നെ കൈവരി തകർന്നിട്ടും അപകട സൂചക ബോർഡുകളോ സുരക്ഷാ വേലിയോ സ്ഥാപിച്ചിട്ടില്ല.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com