ADVERTISEMENT

വടകര ∙ ഉപയോഗശൂന്യമായ ടയറുകളിൽനിന്ന് ഇരിപ്പിടങ്ങളും മേശയും പൂച്ചട്ടികളും നിർമിച്ച് ഹരിയാലി.  ടയറുകളിൽ കയർ ചുറ്റി ചായം തേച്ച് കുഷ്യൻ സ്ഥാപിച്ചാണ് ഇരിപ്പിടം തയാറാക്കുന്നത്. 3 ടയറിനു മുകളിൽ ഉപയോഗ ശൂന്യമായ എൽഇഡി ടിവി ഘടിപ്പിച്ചാണ് മേശ നിർമിക്കുന്നത്. വിവിധ തരത്തിലുള്ള പൂച്ചട്ടികൾ, ജൈവ മാലിന്യ സംസ്കരണ സംവിധാനത്തോടെ കൃഷി ചെയ്യാൻ പറ്റുന്ന ബയോ കംപോസ്റ്റർ കം അഗ്രി പോട്ടിൽ, ടയറിന്റെ മധ്യഭാഗത്ത് ജൈവ മാലിന്യങ്ങൾ തള്ളാൻ പൈപ്പ് കംപോസ്റ്റും ചുറ്റിലും പച്ചക്കറി കൃഷി ചെയ്യാനുള്ള സംവിധാനവും, കവുങ്ങിൻ പാള കൊണ്ടുള്ള പൂച്ചട്ടികൾ, ടെറസിൽ വാഴ നടാൻ പറ്റിയ വലിയ പാളച്ചട്ടികൾ എന്നിവയും നിർമാണ  ഘട്ടത്തിലാണ്. 

ഹരിയാലി കോഓർഡിനേറ്റർ മണലിൽ മോഹനന്റെ നേതൃത്വത്തിൽ ഹരിത കർമ സേന അംഗങ്ങളായ പി.കെ. ഉഷ, കെ.പി.ജിഷ, എ.പ്രജി, എൻ.ഗിരിജ,അപ് സൈക്ലിങ് റി സൈക്ലിങ് മേഖലയിലെ എം. അചിന്ത്, ഷാനു ചന്ദ്രൻ, ഇ.പി.റമീസ്, പി.ബാബീഷ് എന്നിവരും അണിയറയിൽ പ്രവർത്തിക്കുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com