വിലങ്ങാട് ചുഴലിക്കാറ്റ്;വൻ നാശനഷ്ടം

kozhikode-nadapuram-heavy-wind-and-flood
വിലങ്ങാടിനെയും വാളൂക്കിനെയും ബന്ധിപ്പിക്കുന്ന ടൗൺ പാലത്തിലൂടെയുള്ള മലവെള്ളപ്പാച്ചിൽ.
SHARE

നാദാപുരം∙ വിലങ്ങാട്ട് ഇന്നലെ അതിരാവിലെ വീശിയ ചുഴലിക്കാറ്റിൽ വ്യാപകമായ കൃഷി നാശം. വൈദ്യുതി ലൈനുകളും തൂണുകളും പലയിടങ്ങളിലായി തകർന്നു.  4 വീടുകൾക്ക്  തകരാറു സംഭവിച്ചു. വിളകൾക്കാണ് വൻ നഷ്ടമുണ്ടായത്. തെങ്ങിൻ തോട്ടങ്ങളിൽ പലയിടങ്ങളിലും തെങ്ങുകൾ അടക്കമുള്ള മരങ്ങൾ നടുവൊടിഞ്ഞു കിടക്കുകയാണ്. വാഴ, റബർ, കമുക്, കൊക്കോ, കാപ്പി തുടങ്ങിയവയും നശിപ്പിച്ച കാറ്റ് സെക്കൻഡുകൾ മാത്രമാണ് ആഞ്ഞു വീശിയത്. തകർത്തു പെയ്ത പെരുമഴയ്ക്കിടയിൽ പുഴയിൽ വെള്ളം ക്രമാതീതമായി കൂടുകയും വാളൂക്കിലേക്കുള്ള ടൗൺ പാലത്തിൽ വെള്ളം കുത്തിയൊഴുകുകയും ചെയ്തു. ഉച്ചയോടെയാണ് മഴ ശമിച്ചതും പാലത്തിൽ നിന്ന് വെള്ളം വലിഞ്ഞതും. കർഷകർക്കുണ്ടായ നഷ്ടത്തിന്റെ കണക്ക് പൂർണമായി തിട്ടപ്പെടുത്താനായിട്ടില്ല. ചുമട്ടു തൊഴിലാളികൾ അടക്കമുള്ളവർ കഠിനാധ്വാനം ചെയ്ത് റോഡിലെ തടസ്സങ്ങൾ നീക്കി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}