ADVERTISEMENT
വടകര ∙ തിരുവള്ളൂർ പഞ്ചായത്തിലെ കന്നിനട പാലത്തിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീ പിടിച്ചു. ബൈക്കിൽ സഞ്ചരിച്ച യുവാവ് രക്ഷപ്പെട്ടു. മൂന്നരയോടെയാണ് സംഭവം. കന്നിനട കളരിപ്പറമ്പത്ത് അറഫാത്ത് ആണ് രക്ഷപ്പെട്ടത്. ബൈക്ക് പൂർണമായും കത്തി നശിച്ചു.ബൈക്കിന് പിന്നാലെ വന്ന കാറിലുള്ളവരാണ് തീ പിടിച്ച വിവരം അറിയിക്കുന്നത്. ഉടൻ ചാടിയതിനാൽ രക്ഷപ്പെടുകയായിരുന്നു. പെട്രോൾ ചോർന്ന് തീ പടർന്നതാണെന്ന് കരുതുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com