കോഴിക്കോട് ജില്ലയിൽ ഇന്ന് (11-08-2022); അറിയാൻ, ഓർക്കാൻ

kozhikode-ariyan-map
SHARE

വൈദ്യുതി മുടക്കം

കോഴിക്കോട് ∙ നാളെ പകൽ 7 മുതൽ 11 വരെ പൊയിൽതാഴം മുതൽ പുറ്റുമണ്ണിൽ താഴം വരെ, പെരുവട്ടിപ്പാറ മുതൽ കിഴക്കാൽ കടവ് വരെ.

∙ 8 – 5: മേലെ കൂമ്പാറ, താന്നികുന്ന്, പീടികപ്പാറ, തേനരുവി, വെളിമണ്ണ ടവർ, ചക്കിക്കാവ്, പുറായിൽ, എജ്യു പാർക്ക്, മണിമുണ്ട, കൂടത്തായി, കൊല്ലപ്പടി, ചാമോറ, വിന്നേഴ്സ്.

∙ 9 – 1: ചുങ്കം, വെസ്റ്റ്ഹിൽ, കലക്ടേഴ്സ് ബംഗ്ലാവ് പരിസരം.

∙ 9 – 5: കോട്ടൂളി, പട്ടേരി, ചാലിടം, പൂവത്തിൻ ചോല, താനിയംകുന്ന്, മണിചേരിമല, തൂവക്കടവ്.

∙ 10 – 2: പയമ്പ്ര മുതൽ പുറ്റ്മണ്ണിൽ താഴം വരെ, പയമ്പ്ര കാവ്‌, പെരുവെട്ടി ക്രഷർ.

∙ 2 – 5: കടുങ്ങോംചിറ, കനകാലയ, ചക്കോരത്തുകുളം.

സാമൂഹിക നീതികോംപ്ലക്സിൽ നിയമനം

കോഴിക്കോട് ∙ വെള്ളിമാടുകുന്ന് സാമൂഹിക നീതി കോംപ്ലക്സിൽ വൺ സ്റ്റോപ്പ് സെന്ററിലേക്ക് സെന്റർ അഡ്മിനിസ്ട്രേറ്റർ (സ്ത്രീകൾ മാത്രം, റസിഡൻഷ്യൽ) തസ്തികയിൽ താൽക്കാലിക നിയമനം. അവസാന തീയതി 16നു വൈകിട്ട് 5ന്. 0495 2371343.

നാഷനൽ ലോക് അദാലത്ത് 13ന്

കോഴിക്കോട് ∙ കേരള ലീഗൽ അതോറിറ്റി 13നു ജില്ലാ കോടതിയിൽ രാവിലെ 10നു നാഷനൽ ലോക് അദാലത്ത് നടക്കും. കോടതികളിൽ നിലവിലുളള കേസുകളും പുതിയ പരാതികളും ലോക് അദാലത്തിൽ പരിഗണിക്കും. നിലവിലുള്ള കേസുകൾ ലോക് അദാലത്തിലേക്ക് റഫർ ചെയ്യാൻ കക്ഷികൾക്ക് ആവശ്യപ്പെടാം. സിവിൽ കേസുകൾ വാഹനാപകട കേസുകൾ, ഭൂമി ഏറ്റെടുക്കൽ കേസുകൾ, കുടുംബ തർക്കങ്ങൾ, ഒത്തു തീർക്കാവുന്ന ക്രിമിനൽ കേസുകൾ, ബാങ്ക് വായ്പ സംബന്ധമായ കേസുകൾ തുടങ്ങിയവയും പരിഗണിക്കും. 0495 2365048, കൊയിലാണ്ടി- 7012763430, വടകര- 0496 2515251.

വയോമധുരം:ഗ്ലൂക്കോമീറ്റർ വിതരണം

കോഴിക്കോട് ∙ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരും 60 വയസ്സിനു മുകളിൽ പ്രായമുളളവരുമായ പ്രമേഹ ബാധിതർക്ക് ഗ്ലൂക്കോമീറ്റർ വിതരണം ചെയ്യുന്ന വയോമധുരം പദ്ധതിയുടെ ഭാഗമായി ജില്ലയിൽ 100 ഗ്ലൂക്കോമീറ്റർ വിതരണം ചെയ്യും. ബിപിഎൽ കുടുംബത്തിൽപ്പെട്ടവർക്കു സുനീതി വെബ് പോർട്ടലിലൂടെ അപേക്ഷ നൽകാം. 0495 2371911.

യോഗാ പരിശീലക ഒഴിവ്

കോഴിക്കോട് ∙ ഗവ. ആഫ്റ്റർ കെയർ ഹോം, ഗവ. മഹിളാ മന്ദിരം, ഗവ. ഷോർട്ട് സ്റ്റേ ഹോം എന്നിവിടങ്ങളിലെ താമസക്കാർക്ക് യോഗാ പരിശീലനം നൽകുന്നതിന് നിയമനം. അഭിമുഖം 25ന് ഗവ. ചിൽഡ്രൻസ് ഹോം ഗേൾസിൽ രാവിലെ 10ന്. 0495 2370750.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങളെന്നെനിക്ക് മനസ്സിലാവും | Sreenath Bhasi Latest Interview | Chattambi

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}