ബസ് യാത്രയ്ക്കിടെ മോഷണം: 2 തമിഴ് സ്ത്രീകൾ അറസ്റ്റിൽ

പൊന്നി, പ്രിയ
SHARE

ഫറോക്ക് ∙ ബസ് യാത്രയ്ക്കിടെ കുഞ്ഞിന്റെ പാദസരം മോഷ്ടിച്ച 2 തമിഴ് സ്ത്രീകൾ അറസ്റ്റിൽ. മധുര കല്ലുമേട് സ്വദേശിനികളായ പൊന്നി(27), പ്രിയ(28)എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ കോടതിയിൽ ഹാജരാക്കി. കൊണ്ടോട്ടിയിൽ നിന്നു ഫറോക്കിലേക്ക് വരികയായിരുന്ന മിനി ബസിൽ അമ്മയ്ക്കൊപ്പം യാത്ര ചെയ്യുകയായിരുന്നു ഒരു വയസ്സുള്ള കുഞ്ഞിന്റെ 5 ഗ്രാം പാദസരമാണു ഇരുവരും ചേർന്നു പൊട്ടിച്ചത്.

പുളിക്കലിൽ നിന്നു ബസിൽ കയറിയ സംഘം ചുങ്കം ക്രസന്റ് ആശുപത്രിക്കു സമീപം എത്തിയപ്പോഴാണ് മോഷണം നടത്തിയത്. ശേഷം തൊട്ടടുത്ത പേട്ട സ്റ്റോപ്പിൽ ഇവർ ഇറങ്ങുകയും ചെയ്തു. കുട്ടിയുടെ പാദസരം നഷ്ടപ്പെട്ടതു കണ്ട അമ്മ ബസിൽ തിരച്ചിൽ നടത്തുന്നതിനിടെ 2 സ്ത്രീകൾ പേട്ടയിൽ ഇറങ്ങിയതായി സഹയാത്രികർ സൂചിപ്പിച്ചു. സംശയം തോന്നി ഉടൻ പൊലീസിൽ വിവരം അറിയിച്ചു. പൊലീസും നാട്ടുകാരും അവസരോചിതമായി നടത്തിയ തിരച്ചിലിലാണ് പ്രതികളെ പിടികൂടിയത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN Kozhikode

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തിയേറ്ററിൽ പോയി പൈസ കൊടുത്ത് കാണുമ്പോൾ എനിക്ക് ഇഷ്ടമാകുമോ എന്ന് നോക്കാറുണ്ട് | Balu Varghese Speaks

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}