കോഴിക്കോട് ജില്ലയിൽ ഇന്ന് (12-08-2022); അറിയാൻ, ഓർക്കാൻ

Mail This Article
നീന്തൽ ടീം തിരഞ്ഞെടുപ്പ്
കോഴിക്കോട്∙ തിരുവനന്തപുരത്ത് 22നു തുടങ്ങുന്ന സംസ്ഥാന സീനിയർ നീന്തൽ ചാംപ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള ജില്ലാ ടീം തിരഞ്ഞെടുപ്പ് നാളെ വൈകിട്ട് നാലിന് നടക്കാവ് സ്പോർട്സ് കൗൺസിൽ സ്വിമ്മിങ് പൂളിൽ നടത്തും.
സമ്മാന വിതരണം നാളെ
വടകര ∙ വനിതാ സാഹിതി നടത്തിയ രചന മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനം നാളെ ഉച്ചയ്ക്ക് 2 ന് ചെത്തു തൊഴിലാളി യൂണിയൻ ഹാളിൽ നടക്കുന്ന സാംസ്കാരിക ശിൽപശാലയിൽ പുകസ ജില്ലാ സെക്രട്ടറി ഹേമന്ദ് കുമാർ വിതരണം ചെയ്യും.
കവിതാ പ്രകാശനംനാളെ
നാദാപുരം∙ കക്കംവെള്ളി സ്വദേശിനിയും കുറ്റ്യാടി ഗവ.ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയുമായ കെ.സലീനയുടെ 'എന്റെ ആകാശം എന്റെ കടലും’ എന്ന കവിതാ സമാഹാരം കൈതപ്രം ദാമോദരൻ നമ്പൂതിരി നാളെ രാവിലെ 10ന് എംവൈഎം ഓഡിറ്റോറിയത്തിൽ പ്രകാശനം ചെയ്യുമെന്നു ഫ്രണ്ട്സ് ഫോറം ഭാരവാഹികളായ ഇ.സിദ്ദിഖ്, ഡോ.ഹമീദ് കുറുവമ്പത്ത് എന്നിവർ അറിയിച്ചു.
∙ പുതിയാപ്പ് മേപ്പയിൽ സംസ്കൃതം ഹയർ സെക്കൻഡറി സ്കൂൾ : ഇ.പത്മനാഭൻ അനുസ്മരണം പ്രഭാഷണം ഡോ.പി.കെ.തിലക്, അനുസ്മരണം നാണു പാട്ടുപുര 10.00
∙ പുതിയാപ്പ് ഫാൽക്കെ ഫിലിം ഹൗസ്: സിനിമ പ്രദർശനം ഷോർട്ട് ഫിലിം അൺ ബോക്സ് 5.40, എ ഡോഗ്സ് വേ ഹോം 5.45