ADVERTISEMENT

വടകര ∙ കാറിൽ ഒളിപ്പിച്ച 9.3 ഗ്രാം എംഡിഎംഎ യുമായി അഴിയൂർ പൂഴിത്തല എകെജി റോഡ് അൽസഫ ഹൗസിൽ ജൂമൈസി ( 43 ) നെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ 11.30 നു ചോമ്പാല കരുവയൽ ചാത്തൻചിറയ്ക്കു സമീപം റോഡിൽ വാഹന പരിശോധന നടത്തുന്നതിനിടയിൽ ചോമ്പാല എസ്ഐ  വി.കെ.മനീഷും സംഘവുമാണ് പ്രതിയെ പിടികൂടിയത്. 

മാഹിയിൽ ഡ്രൈവറായ ജുമൈസ് കഴിഞ്ഞ ദിവസം ബെംഗളൂരുവിൽ പോയപ്പോൾ അവിടെ നൈജീരിയൻ പൗരനിൽ നിന്നു 14,000 രൂപ നൽകിയാണ് എംഡിഎംഎ വാങ്ങിയതെന്നു പൊലീസ് പറഞ്ഞു. കാറും കസ്റ്റഡിയിൽ എടുത്തു. ഒന്നാം ക്ലാസ് മജിസ്ട്രേട്ട് മുൻപാകെ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com