ADVERTISEMENT

ചക്കിട്ടപാറ ∙ മുതുകാട് നരേന്ദ്രദേവ് ആദിവാസി കോളനിയിൽ അമ്പലക്കുന്ന് ജാനുവിന്റെ (55) മരണവുമായി ബന്ധപ്പെട്ട് മകൻ അനീഷിനെ (37) പെരുവണ്ണാമൂഴി എസ്ഐ ആർ.സി.ബിജു അറസ്റ്റ് ചെയ്തു. 10ന് രാവിലെയാണ് ജാനു വീടിനകത്ത് കട്ടിലിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. മരണത്തിൽ നാട്ടുകാർ ദുരൂഹത ആരോപിച്ചിരുന്നു. മരണത്തിന്റെ തലേദിവസവും വീട്ടിൽ ബഹളം നടന്നിരുന്നതായി നാട്ടുകാർ പറഞ്ഞു. 2 വർഷം മുൻപ് അമ്മയെ വെട്ടി പരുക്കേൽപിച്ചതിനു അനീഷ് ശിക്ഷ അനുഭവിച്ചിരുന്നു. 

വീട്ടിൽ അനീഷ് മദ്യപിച്ചെത്തി കലഹം പതിവായിരുന്നുവെന്ന് കോളനി നിവാസികൾ പറയുന്നു. ജാനുവിന്റെ തലയ്ക്ക് ഏറ്റ ക്ഷതവും ശ്വാസം മുട്ടിയതുമാണു മരണകാരണമെന്നാണു ഡോക്ടർമാർ നൽകിയ പ്രാഥമിക റിപ്പോർട്ടിലെ സൂചന. രാത്രിയിൽ ബഹളത്തിനിടയിൽ അമ്മയുടെ കഴുത്തിൽ പിടിക്കുകയും അടിക്കുകയും ചെയ്തതായി പ്രതി മൊഴി നൽകിയിട്ടുണ്ട്. പേരാമ്പ്ര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com