ADVERTISEMENT
പേരാമ്പ്ര ∙ ഒരു മാസം മുൻപ് പണി പൂർത്തിയാക്കിയ പേരാമ്പ്ര –താനിക്കണ്ടി റോഡിന്റെ ടാറിങ് പലസ്ഥലങ്ങളിലും പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയുമായി . 8.2 കിലോ മീറ്റർ റോഡ് വീതികൂട്ടി ടാർ ചെയ്യാൻ 10 കോടി രൂപയാണ് അനുവദിച്ചത്. 2020 മേയിൽ ആരംഭിച്ച പ്രവൃത്തി 2021 ഫെബ്രുവരിയിൽ പൂർത്തിയാക്കേണ്ടതായിരുന്നു. നവീകരണ പ്രവൃത്തി വൈകിയതോടെ നാട്ടുകാർ പരാതിപ്പെട്ടപ്പോൾ കരാർ റീ ടെൻഡർ ചെയ്യുകയായിരുന്നു. പൈതോത്ത് മുതൽ വിളയാട്ടുകണ്ടി മുക്ക് വരെയാണ് ഇപ്പോൾ പണി പൂർത്തിയായത്. ഇതിൽ താനിക്കണ്ടി പാലത്തിന് സമീപവും പൈതോത്ത് ഭാഗത്തും ടാറിങ് പൊട്ടിപ്പൊളിഞ്ഞ് യാത്ര ദുരിതമായിട്ടുണ്ട്.  റോഡിൽ മെറ്റൽ ചിതറിക്കിടക്കുന്നതിനാൽ ഇരുചക്രവാഹനങ്ങൾ അപകടത്തിൽ പെടുന്നതും പതിവായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com