ADVERTISEMENT
വടകര ∙ ദേശീയപാതയിൽ അരവിന്ദഘോഷ് റോഡിനു സമീപം ഓടുന്ന ലോറിയിലെ ബാറ്ററി പൊട്ടിത്തെറിച്ച് തീപിടിച്ചു. രാവിലെ 10.40 ന് ആയിരുന്നു അപകടം. കോഴിക്കോട് നിന്ന് വടകര ഭാഗത്തേക്ക് കുഴൽക്കിണർ കുഴിക്കാനുള്ള ഉപകരണങ്ങളുമായി വന്ന ലോറിക്കാണ് തീപിടിച്ചത്. ലോറിയുടെ കാബിനും പിൻഭാഗവും ലോറിയിലുണ്ടായിരുന്ന പിവിസി പൈപ്പുകളും കത്തിപ്പോയി. വടകരയിൽനിന്ന് അഗ്നിരക്ഷാ സേനയുടെ 3 യൂണിറ്റ് എത്തിയാണ് തീ അണച്ചത്. ദേശീയപാതയുടെ പണി നടക്കുന്ന ഭാഗത്തായിരുന്നു അപകടം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com