പ്ലസ് വൺ കമ്യൂണിറ്റി ക്വോട്ട അട്ടിമറിക്കെതിരെ എംഎസ്എഫ് സമരം

പ്ലസ് വൺ പ്രവേശനത്തിലെ സംവരണ അട്ടിമറിക്കെതിരെ കോഴിക്കോട് റീജനൽ ഡപ്യൂട്ടി ഡയറക്ടർ ഓഫിസ് ഉപരോധിച്ച എംഎസ്എഫ് പ്രവർത്തകരെ പൊലീസ് നീക്കം ചെയ്യുന്നു.
SHARE

കോഴിക്കോട് ∙ പ്ലസ് വൺ പ്രവേശനത്തിലെ കമ്യൂണിറ്റി ക്വോട്ട അട്ടിമറിക്കെതിരെ എംഎസ്എഫ് ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ഹയർ സെക്കൻഡറി ഡപ്യൂട്ടി ഡയറക്ടർ ഓഫിസ് ഉപരോധിച്ചു. സംസ്ഥാന സെക്രട്ടറി കെ.ടി.റഹൂഫ്‌, ജില്ലാ പ്രസിഡന്റ് അഫ്‌നാസ് ചോറോട്‌, ജനറൽ സെക്രട്ടറി സ്വാഹിബ്‌ മുഹമ്മദ്, ട്രഷറർ ഷമീർ പാഴൂർ തുടങ്ങിയവർ നേതൃത്വം നൽകി. സമരക്കാരെ പൊലീസ് എത്തി നീക്കി. സംസ്ഥാനത്ത് ഹയർസെക്കൻഡറി പ്രവേശനത്തിൽ പതിവ് രീതിയിൽ നിന്ന് വ്യത്യസ്തമായ ഗുരുതരമായ ക്രമക്കേടാണ് സംഭവിച്ചിരിക്കുന്നതെന്നു നേതാക്കൾ കുറ്റപ്പെടുത്തി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നല്ലതു ചെയ്യുന്നവരെല്ലാം ദൈവമാണ് | Nikhil Siddhartha | Anupama Parameswaran Latest Interview

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA