ADVERTISEMENT
കൊയിലാണ്ടി ∙ വെങ്ങളം മേൽപാലത്തിൽ വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. പരുക്കേറ്റ ഓട്ടോറിക്ഷ ഡ്രൈവർ ചേലപ്രം സുധീഷിനെ (45) കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊയിലാണ്ടി ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷ എതിരെ വന്ന ബസിൽ ഇടിച്ച ശേഷം മുന്നിൽ സഞ്ചരിച്ച ബൈക്കിനു പിന്നിൽ ഇടിക്കുകയും ചെയ്തു.അതിനിടെ, പിന്നാലെ വന്ന കണ്ടെയ്നർ ലോറിയും ഓട്ടോയുമായി കൂട്ടിയിടിച്ചു. അപകടത്തെ തുടർന്നു ദേശീയപാതയിൽ ഏറെ സമയം ഗതാഗതം തടസപ്പെട്ടു. കൊയിലാണ്ടിയിൽ നിന്ന് എത്തിയ  അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫിസർ സി.പി. ആനന്ദിന്റെ  നേതൃത്വത്തിൽ രക്ഷാ പ്രവർത്തനം നടത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com