ADVERTISEMENT

കൊയിലാണ്ടി∙ക്വിറ്റ് ഇന്ത്യാ സ്മാരകമായ  ചേമഞ്ചേരി റെയിൽവേ സ്റ്റേഷൻ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ ബഹുജന കൂട്ടായമയിൽ നൂറുകണക്കിനു പ‌േർ പങ്കെടു ത്തു. ക്വിറ്റ് ഇന്ത്യാസമരകാലത്ത് നാട്ടുകാരായ സ്വാതന്ത്യ പോരാളികൾ അഗ്നിക്കിരയാക്കിയ റെയിൽവേ സ്റ്റേഷനു പകരം പണിത സ്റ്റേഷനിൽ ഇപ്പോൾ ട്രെയിനുകളൊന്നും നിർത്തുന്നില്ല. ജില്ലയിലെ മറ്റു ഹാൾട്ട് സ്റ്റേഷനുകളിൽ ട്രെയിനുകൾ നിർത്താൻ തുടങ്ങിയിട്ട് ആഴ്ചകളായിട്ടും ചേമഞ്ചേരി സ്റ്റേഷനിൽ ട്രെയിനുകൾ നിർത്താത്തത് നാട്ടുകാരുടെ രോഷം ക്ഷണിച്ചുവരുത്തിയിരിക്കയാണ്. 

കാനത്തിൽ ജമീല എംഎൽഎ ഉദ്ഘാടനം ചെയ്തു. ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ​ഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ്, ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയിൽ, കെ.ശങ്കരൻ, എം.പി.മൊയ്തീൻകോയ, വിജയൻ കണ്ണഞ്ചേരി, ബേബിസുന്ദർരാജ്, ശാലിനിബാലകൃഷ്ണൻ. അവിണേരി ശങ്കരൻ, രാജേഷ് കുന്നുമ്മൽ, അജ്നാഫ് കാച്ചിയിൽ ഷീബശ്രീധരൻ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com