ADVERTISEMENT

കോഴിക്കോട്∙ പരാതി നൽകാൻ പൊലീസ് സ്റ്റേഷനിലെത്തിയ ട്രാൻസ്ജെൻഡറെ ഇൻസ്പെക്ടർ അപമാനിച്ചെന്നു പരാതി. നടക്കാവ് ഇൻസ്പെക്ടർ പി.കെ.ജിജീഷിനെതിരെയാണ് കോഴിക്കോട് സ്വദേശി ദീപാറാണി കമ്മിഷണർക്കു പരാതി നൽകിയത്. പരിചയമില്ലാത്ത നമ്പറിൽ നിന്നു ഫോണിലേക്ക് വിളിച്ച് അസഭ്യം പറയുന്നതു സംബന്ധിച്ചു പരാതി നൽകാൻ  പൊലീസ് സ്റ്റേഷനിലെത്തിയപ്പോൾ ഇൻസ്പെക്ടർ മോശമായി പെരുമാറിയെന്നാണ് പരാതി. 

ട്രാൻസ്ജെൻഡറാണെന്നു പറഞ്ഞെങ്കിലും പുരുഷൻ എന്നു വിളിച്ചത് സ്വത്വത്തെ അപമാനിക്കലാണ്. ലൈംഗികത്തൊഴിലാളിയെന്നു വിളിച്ച് അധിക്ഷേപിച്ചെന്നും പരാതിയിലുണ്ട്. എന്നാൽ ദീപാറാണിയോട് ചില കാര്യങ്ങൾ ചോദിച്ചപ്പോൾ പ്രകോപനപരമായി പെരുമാറിയെന്നാണു പൊലീസിന്റെ വിശദീകരണം. വസ്ത്രധാരണം കണ്ടു സംശയം തോന്നിയപ്പോൾ പുരുഷനാണോ, സ്ത്രീയാണോ എന്നു ചോദിച്ചതാണ് പ്രകോപനത്തിനു കാരണമായത്.  ഫോണിൽ വിളിച്ച് അസഭ്യം പറഞ്ഞതു സംബന്ധിച്ചു ദീപാറാണി നൽകിയ പരാതിയിൽ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും നടക്കാവ് പൊലീസ് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com