ADVERTISEMENT
ബാലുശ്ശേരി ∙ താലൂക്ക് ആശുപത്രിയിൽ രോഗികളുടെ തിരക്കിനൊപ്പം ദുരിതവും വർധിച്ചു. ഒപി ടിക്കറ്റ് എടുത്തു ഡോക്ടറെ കാണാൻ മണിക്കൂറുകൾ കാത്തിരിക്കേണ്ട അവസ്ഥയാണെന്നും ഇതിന് ഉടൻ പരിഹാരം വേണമെന്നും രോഗികൾ ആവശ്യപ്പെട്ടു. ഡോക്ടർമാരെ കാണുന്നതിനെക്കാൾ പ്രയാസം ഒപി ടിക്കറ്റ് കിട്ടാനാണ്. വൈറൽ പനി അടക്കമുള്ള രോഗങ്ങളുമായി ഒട്ടേറെ പേരാണ് ഇവിടെ എത്തുന്നത്. ഡോക്ടറെ കാണാൻ വൈകുന്നതു പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്. രോഗികളുടെ തിരക്കു കാരണം കൂടുതൽ താൽക്കാലിക ജീവനക്കാരെ നിയമിച്ചിരുന്നു. എന്നാൽ, ഒപി ടിക്കറ്റ് നൽകാൻ ഒരാൾ മാത്രമുള്ളതാണു പ്രയാസം സൃഷ്ടിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com