ADVERTISEMENT

കാലിത്തീറ്റ  വിതരണം

കോടഞ്ചേരി∙ പഞ്ചായത്തിന്റെ സ്പെഷൽ കന്നുകുട്ടി പരിപാലന പദ്ധതിയിൽ കാലിത്തീറ്റ വിതരണം നാളെ രാവിലെ 10 മുതൽ ‍വൈകിട്ട് നാലു വരെ കോടഞ്ചേരി (പുലിക്കയം) ക്ഷീര സംഘം ഓഫിസിൽ നടക്കും.

വൺ ടൈം വെരിഫിക്കേഷൻ

കോഴിക്കോട്∙ ജില്ലയിൽ ആരോഗ്യ വകുപ്പിൽ ലബോറട്ടറി ടെക്‌നീഷ്യൻ ഗ്രേഡ് 2 തസ്തികയിലേക്ക് ഓഗസ്റ്റ് 24നു പ്രസിദ്ധീകരിച്ച സാധ്യതാ പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾക്കായി വൺ ടൈം വെരിഫിക്കേഷൻ 28നു ജില്ലാ പിഎസ്‌സി ഓഫിസിൽ നടത്തും.

യുവ ഉത്സവ്

കോഴിക്കോട്∙ കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയം ദേശീയതലത്തിൽ സംഘടിപ്പിക്കുന്ന യുവ ഉത്സവിന്റെ ജില്ലാമത്സരങ്ങൾ ഒക്ടോബർ 9നു നടക്കും. ചിത്രരചന, കവിതാരചന ,പ്രസംഗം (ഹിന്ദി,ഇംഗ്ലിഷ് ), മൊബൈൽ ഫൊട്ടോഗ്രഫി, സംവാദം, നാടോടി നൃത്തം ഗ്രൂപ്പ്‌ എന്നിവയിലാണ് മത്സരങ്ങൾ. ഒക്ടോബർ 2ന് അകം റജിസ്റ്റർ ചെയ്യണം. 0495 2371891, 9539353764

പിആർഒ നിയമനം

കോഴിക്കോട്∙ മെഡിക്കൽ കോളജ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിനിലെ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയിൽ‍ പിആർഒയുടെ ഒഴിവിലേക്ക് 30ന് വൈകിട്ട് 5ന് അകം paliativecare@gmail.com എന്ന മെയിലിലേക്ക് അപേക്ഷിക്കണം. 04952354166 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com